കേരള ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 7 ശതമാനത്തില്‍ താഴെയാക്കും

Posted on: February 28, 2023

തിരുവനന്തപുരം : കേരള ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി ഏഴ് ശതമാനത്തില്‍ താമഴയാക്കുമെന്ന് സഹകരണമന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഇതിനുള്ള ആക്ഷന്‍പ്ലാന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തനങ്ങള്‍
പുരോഗമിക്കുന്നു.

2019 നവംബര്‍ 29ന് 8833.95 കോടി ആയിരുന്ന നിഷ്‌ക്രിയ ആസ്തി 2020 മാര്‍ച്ചില്‍ 6126.55 കോടിയായും 2021 ന് 57385 കോടിയായും കുറച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനം ഇത് 5466.5 കോടിയായികുറഞ്ഞു. നിഷ്‌ക്രിയ ആസ്തികയ്ക്കാന്‍ നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കി.

പലിശയുടെ 50 ശതമാനംവരെ ഇളവനുവദിക്കും. കടക്കെണിയില്‍പ്പെട്ട ചെറുകിട കച്ചവടക്കാര്‍ക്കായി നവകേരളീയം കുടിശ്ശികനിവാരണ പദ്ധതിക്കു പുറമെ റിക്കവറി മാനേജ്‌മെന്റ് പോളിസി കോംപ്രമൈസ് സെറ്റിമെന്റ് സ്‌കീമുമുണ്ട്.

കേരള ബാങ്കില്‍ 60,336 തൊഴിലവസരം സൃഷ്ടിച്ചു. മറ്റ് സഹകരണ മേഖലയിലാകെ 56,159 തൊഴിവസരവും സൃഷ്ടിച്ചു നിക്ഷേപ സമാഹരണമിട്ടിരുന്നിടത്ത് 1960 കോടി രൂപ സമാഹരിച്ചു. വായ്പ പുതുക്കാന്‍ റിസര്‍വ് ബാങ്കിന്റെ നിബന്ധനയുണ്ട്. പലിശയെങ്കിലും പൂര്‍ണമായി അടയ്ക്കുന്നവര്‍ക്ക് പുതുക്കി നല്‍കാനും നടപടിയായിട്ടുണ്ട്.

 

TAGS: Kerala Bank |