വടവാതൂർ എംആർഎഫ് താത്കാലികമായി അടച്ചു

Posted on: August 17, 2020

കോട്ടയം: തൊഴിലാളികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു വടവാതൂര്‍ എംആര്‍എഫ് ഫാക്ടറി താത്കാലികമായി അടച്ചു. കഴിഞ്ഞ ഏഴിനാണു മീനടം സ്വദേശിയായ യുവാവിനു രോഗം പിടിപെട്ടത്. തുടര്‍ന്നു വെള്ളിയാഴ്ച മുതല്‍ ഫാക്ടറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു.

നിലവില്‍ 15ല്‍പ്പരം തൊഴിലാളികള്‍ക്കു രോഗം കണ്ടെത്തി. നിരവധി പേര്‍ ഹോം ക്വാറീനിലാണ്. അണുനശീകരണം നടത്തിയശേഷം അടുത്തദിവസം മുതല്‍ ഫാക്ടറി തുറന്നുപ്രവര്‍ത്തിക്കും.

TAGS: MRF |