റബര്‍ ബോര്‍ഡ് എം-റൂബ് പുരസ്‌കാരം എംആര്‍എഫിന്

Posted on: April 14, 2023

കോട്ടയം : റബര്‍ ബോര്‍ഡിന്റെ ”എം-റൂബ് അക്കൊലേഡ് 2023 അവാര്‍ഡ് (ഒരു ലക്ഷം രൂപ) ടയര്‍ വിഭാഗത്തില്‍ എംആര്‍എഫിന്. റബര്‍ ബോര്‍ഡിന്റെ ഇലക്ട്രോണിക് വ്യാപാര പ്ലാറ്റ്‌ഫോമായ എം റൂബില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളില്‍ മികച്ചപ്രകടനം നടത്തിയവര്‍ക്കാണു പുരസ്‌കാരം.

മറ്റു ജേതാക്കളും വിഭാഗവും റബ്ഫില ഇന്റര്‍നാഷനല്‍ ലിമിറ്റഡ് (ടയര്‍ ഇതര മേഖല), മണിമലയാര്‍ റബേഴ്‌സ് (ഡീലര്‍), കവണാര്‍ ലാറ്റക്‌സ് (പ്രോസസര്‍), ത്രിപുര ജാലബാസ റബര്‍ ഉല്‍പാദകസംഘം, കൈപ്പട്ടൂര്‍ റബര്‍ ഉല്‍പാദകസംഘം, എറണാകുളം (റബര്‍ ഉത്പാദകസംഘങ്ങള്‍).ഒരു വര്‍ഷം കുറഞ്ഞത് 500
ടണ്‍ പ്രകൃതിദത്ത റബര്‍ വിപണനം നടത്തിയവര്‍ക്കുള്ള ഏര്‍ലി അഡോപ്റ്റര്‍ അവാര്‍ഡും പ്രഖ്യാപിച്ചു.

മിത്തല്‍ അസോഷ്യേറ്റ്‌സ് (ന്യൂഡല്‍ഹി), ലിസി റബേഴ്‌സ്(കോതമംഗലം), ബാലാജി എന്റര്‍ പ്രൈസസ് (എറണാകുളം), വേമ്പനാട് റബേഴ്‌സ് (എറണാകുളം), തുഞ്ചത്തെഴുത്തച്ഛന്‍ റബേഴ്‌സ് (നിലമ്പൂര്‍), ഉത്തം കു
മാര്‍ ദേബനാഥ് (ത്രിപുര), സീയെന്നാര്‍ അസോഷ്യേറ്റ്‌സ് (കോട്ടയം), ആര്‍ വണ്‍ ഇന്റര്‍നാഷനല്‍
(എറണാകുളം).18നു കോട്ടയം, മാമ്മന്‍ മാപ്പിള ഹാളില്‍ റബര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷസമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

 

TAGS: MRF |