എല്ലാവര്‍ക്കും ആരോഗ്യം; പാലായില്‍ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on: December 28, 2023

കോട്ടയം: കായിക വകുപ്പും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും ചേര്‍ന്ന് പാലാ നിയോജകമണ്ഡലത്തില്‍ പൂര്‍ത്തീകരിച്ച സ്‌പോര്‍ട്‌സ് ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തന സജ്ജമായി. 85.42 ലക്ഷം രൂപ ചിലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ പൂര്‍ത്തീകരിച്ച ഫിറ്റ്‌നസ് സെന്റര്‍ മീനച്ചില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ പൈക ഷോപ്പിംഗ് കോംപ്ലക്‌സിലാണ് പ്രവര്‍ത്തിക്കുന്നത്.

പൊതുജനങ്ങളില്‍ നിന്നും മികച്ച പിന്തുണയാണ് സെന്ററിന് ലഭിക്കുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേകം സമയവും സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 7994965620