നൈലോഗ്രിപ് ഈസിറൈഡ് ടയറുകളുമായി എം ആര്‍ എഫ്

Posted on: April 17, 2019

ചെന്നൈ : ഇന്ത്യയിലെ ഏറ്റവും വലിയ ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫ് ഇരു ചക്ര വാഹനങ്ങള്‍ക്കായി നൈലോഗ്രിപ് ഈസിറൈഡ് ടയറുകള്‍ വിപണിയിലിറക്കി. മികച്ച റൈഡിങ് അനുഭവം ആഗ്രഹിക്കുന്നവര്‍ക്കായുള്ള പ്രീമിയം ഉത്പന്നമാണിതെന്ന് എംആര്‍എഫ് മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കോശി വര്‍ഗീസ് പറഞ്ഞു.
ഗ്രിപ്പ്, ഈട് എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെ മികച്ച കംഫര്‍ട്ട് നല്‍കുമെന്നതാണു നൈലോഗ്രിപ് ഈസിറൈഡിന്റെ പ്രത്യേകത. ട്യൂബ്, ട്യൂബ് ലെസ് വിഭാഗത്തില്‍ ടയറുകള്‍ ലഭ്യമാണ്. സാധാരണ ഇരുചക്ര വാഹനങ്ങള്‍ മുതല്‍ എന്‍ഫീല്‍ഡ്, ഹാര്‍ലി ഡേവിഡ്‌സണ്‍ ഉള്‍പ്പെടെയുള്ള ബൈക്കുകള്‍ക്കും ഉപയോഗിക്കാം.

TAGS: MRF |