കോട്ടയത്ത് കൗണ്ടി ലൈഫ്‌സ്‌റ്റൈലുമായി അസറ്റ് ഹോംസ്

Posted on: March 12, 2024

കോട്ടയം : കോട്ടയത്ത് കാരിത്താസ് ജംക്ഷനില്‍ അസറ്റ് ഹോംസിന്റെ കൗണ്ടി ലൈഫ്‌സ്‌റ്റൈല്‍ മാതൃകയിലുള്ള ഭവനപദ്ധതിയായ അസറ്റ് വിന്‍ചെസ്റ്ററിന്റെ ശിലാസ്ഥാപന കര്‍മം കൗണ്‍സിലര്‍ അന്‍സു ജോസഫ്, അസറ്റ് ഹോംസ് എംഡി വി.സുനില്‍ കുമാര്‍, ജോസഫ് സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

അസറ്റ് ഹോംസിന്റെ 108-ാമത്തെ ഭവനപദ്ധതിയാണ്. അസറ്റ് വിന്‍ചെസ്റ്ററിന്റെ ബ്രോഷര്‍ പ്രകാശനം വി.സുനില്‍ കുമാര്‍, ചാനല്‍ പാര്‍ട്ണര്‍ സി.പി.ജിനുവിനു നല്‍കി നിര്‍വഹിച്ചു.

അസറ്റ് ഹോംസ് സിഇഒ ടോണി ജോണ്‍, കോട്ടയം ബ്രാഞ്ച് ഹെഡ് ക്ലിന്റ് ജെ. ഇലഞ്ഞിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

TAGS: Asset Homes |