എംആര്‍എഫിന് 376 ശതമാനം അറ്റാദായ വര്‍ധന

Posted on: August 4, 2023

ചെന്നൈ : പ്രമുഖ ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിന് സാമ്പത്തിക വര്‍ഷം ആദ്യ ക്വാര്‍ട്ടറിലെ അറ്റാദായത്തില്‍ 376 ശതമാനം വര്‍ധന. മുന്‍ വര്‍ഷം ഇതേ ക്വാര്‍ട്ടറില്‍ 123.6 കോടി രൂപയായിരുന്ന അറ്റാദായം ഇക്കുറി 588.75 കോടിയായി.

വരുമാനം 13.06 ശതമാനം വര്‍ധിച്ച് 6,440 കോടി രൂപയായി. 5,696 കോടിയായിരുന്നു മുന്‍വര്‍ഷം ഈ കാലത്തെവരുമാനം.

TAGS: MRF |