കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി

Posted on: May 31, 2021

കൊച്ചി : കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും കുടുംബവും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യക്തിഗത സംഭാവനയായി ഒരുകോടി രൂപയാണ് ചിറ്റിലപ്പിള്ളി കുടുംബം നല്‍കിയത്. തുകയുടെ ചെക്ക് മന്ത്രി പി. രാജീവിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കൈമാറി.

വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി. ജയരാജും സന്നിഹിതരായിരുന്നു.