നിയോ ഇന്നർവെയർ ശ്രേണിയുമായി വിസ്റ്റാർ

Posted on: January 15, 2021

കൊച്ചി: വിസ്റ്റാര്‍ പുരുഷന്മാര്‍ക്കായുള്ള ഇന്നര്‍വെയര്‍ ശ്രേണി അവതരിപ്പിച്ചു. ബ്രീഫ്സും ട്രങ്ക്സും വെസ്റ്റും അടങ്ങുന്ന നിയോ ശ്രേണി ഹ്യൂ റോക്ക്സ്, എലൈറ്റ്, ക്ലാസിക് എന്നീ മൂന്നു കളക്ഷനുകളായാണ് വിപണിയില്‍ എത്തുന്നത്.

അന്താരാഷ്ട്ര ട്രെന്‍ഡുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിയോ തയ്യാറാക്കിയിരിക്കുന്നത്. മൃദുലമായ ഫാബ്രിക്കുകള്‍കൊണ്ട് നിര്‍മ്മിച്ച നിയോ അള്‍ട്രാ സോഫ്റ്റ് വെയ്സ്റ്റ് ബാന്‍ഡ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

TAGS: V Star |