കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെറുകിട സംരംഭകർക്ക് ഓൺലൈൻ പരിശീലനം

Posted on: May 11, 2021

കൊച്ചി : കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ചെറുകിട സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

രണ്ടാഴ്ച ദൈര്‍ഘ്യമുള്ള പരിശീലനപരിപാടിയില്‍ അക്കൗണ്ടിംഗ്, ബാങ്കിംഗ്, നികുതി എന്നിവയില്‍ ദിവസവും ഒന്നര മണിക്കുര്‍ വീതം ക്ലാസുകള്‍ ഉണ്ടായിരിക്കും. പ്രായപരിധിയില്ല. ധനകാര്യബാങ്കിംഗ് രംഗത്തെ വിദഗ്ധര്‍ ക്ലാസ് നയിക്കും. താല്‍പര്യമുള്ളവര്‍ [email protected] എന്ന ഇ-മെയിലില്‍ അപേക്ഷകള്‍ അയക്കണം. ഫോണ്‍ 9447 047636