വി സ്റ്റാർ 21 ാമത് ഷോറൂം ആലപ്പുഴയിൽ തുറന്നു

Posted on: December 26, 2020

 

കൊച്ചി : വിസ്റ്റാറിന്റെ പുതിയ എക്‌സസീവ് ഷോറും ആലപ്പുഴ ഇരുമ്പു പാലത്തിനു സമീപം ടീവീസ് ബില്‍ഡിംഗല്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുതുമയാ
ര്‍ന്ന ഇന്നര്‍വെയര്‍ കളക്ഷനും ലൈഫ്‌സ്‌റ്റൈല്‍ ഉത്പന്നങ്ങളുമാണ് വിസ്റ്റാര്‍ ഒരുക്കിയിരിക്കുന്നത്.

വി സ്റ്റാറിന്റെ മറ്റു എക്‌സസീവ്‌ഷോ റൂമുകള്‍ക്ക് ലഭിച്ച വമ്പിച്ച വരവേല്‍പ്പിനുശേഷം ആലപ്പുഴയില്‍ പു
തുതായി ആരംഭിച്ച എക്‌സസീവ് ഷോറൂമില്‍ ലോകോത്തരമായ ഒരു ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്കായി അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് വി സ്റ്റാര്‍ ചെയര്‍പേഴ്‌സണും മാനേജിം
ഗ് ഡയറക്ടറുമായ ഷീല കൊച്ചൗസേപ്പ് പറഞ്ഞു.

മെട്രോ നഗരങ്ങളില്‍ കൂടുതല്‍ ഷോറൂമുകള്‍ തുടങ്ങുവാനും മിഡില്‍ ഈസ്റ്റ് വിപണികളിലുള്ള സാന്നിധ്യം വര്‍ധിപ്പിക്കാനും കുടാതെ അന്താരാഷ്ട്രതലങ്ങളിലേക്ക് ബാന്‍ഡിനെ വളര്‍ത്തുവാനും വിസ്റ്റാര്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് വിസ്റ്റാര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വി. വര്‍ഗീസ് അറിയിച്ചു.

 

TAGS: V Star |