നെയ്ത്തുകാര്‍ക്കും, മത്സ്യതൊഴിലാളികള്‍ക്കും നന്മയുടെ ഊടും പാവും തീര്‍ത്ത് കൊച്ചി കപ്പല്‍ശാല

Posted on: August 29, 2020

 

കൊച്ചി :  കൊച്ചി കപ്പൽശാല നെയ്ത്തുകാർക്കും മത്സ്യത്തൊഴിലാളികൾക്കും കൈത്താങ്ങായി.  കൊച്ചി കപ്പല്‍ശാല അവര്‍ നെയ്‌തെടുത്ത തുണികള്‍ ഉപയോഗിച്ച് മാസ്‌ക് നിര്‍മ്മിക്കുവാന്‍ കൈത്തറി മേഖലയെ സമീപിക്കുകയായിരുന്നു.

നെയ്ത്ത്തു സംഘങ്ങളെ കൂട്ടിയിണക്കി ഉന്നത ഗുണനിലവാരമുള്ള കോട്ടണ്‍ മാസ്‌കകള്‍ നിര്‍മ്മിക്കുവാന്‍ കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ഹാന്‍ഡ്‌ലൂം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഹാന്‍വീവ്) സന്നദ്ധത അറിയിച്ചു. തങ്ങളുടെ പക്കലുള്ള കോട്ടണ്‍ തുണികള്‍ ഉപയോഗിച്ച് കൊച്ചി കപ്പല്‍ശാലക്കാവശ്യമായ മുഴുവന്‍ മാസം യുദ്ധകാലാടിസ്ഥാനത്തില്‍ കണ്ണൂരിലെ നെയ്ത്ത്തു ഗ്രാമങ്ങളില്‍ ഒരുങ്ങി.

എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട കൈത്തറി മേഖലക്ക് കൊച്ചി കപ്പല്‍ശാലയുടെ കടന്നുവരവ് പുത്തന്‍ ഉണര്‍വാണേകിയത്. ഹാന്‍വീവില്‍ നിര്‍മ്മിച്ച കോട്ടണ്‍ മാസ്‌ക് അത് അര്‍ഹരായവരുടെ മുഖങ്ങളിലാണ് അണിയിക്കേണ്ടതെന്ന ഉത്തമ ബോധ്യം കൊച്ചി കപ്പല്‍ശാലക്കുണ്ട്. അതുകൊണ്ടു തന്നെ ഏറെ ദുരിതമനുഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് ഓണക്കോടിയായി രണ്ടു മാസ്‌ക് വീതം വിതരണം ചെയ്തത്. കൊച്ചിയില്‍ കോവിഡ് മൂലം ഏറെ പ്രയാസപ്പെടുന്ന മട്ടാഞ്ചേരി, ചെല്ലാനം, ഫോര്‍ട്ടു കൊച്ചി, വൈപ്പിന്‍ എന്നിവിടങ്ങളിലെ മത്സ്യതൊഴിലാളികള്‍ക്ക് മാസ്‌ക് വിതരണം നടത്തിയത്. നെറ്റ് വര്‍ക്ക് ഫോര്‍ ഫിഷ് ക്വാളിറ്റി മാനേജ്‌മെന്റ് ആന്റ് സസ്റ്റയിനബിള്‍ ഫിഷിംഗ് (നെറ്റ് ഫിഷ് ) ന്റെ മേല്‍നോട്ടത്തില്‍ കൊച്ചിയിലെ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചാണ് മാസ്‌കകള്‍ വിതരണം നടത്തിയത്.

TAGS: Cochin Shipyard |