മെട്രോ ഫീഡര്‍ സര്‍വീസുകളുടെ ടിക്കറ്റുകള്‍ ഇന്നു മുതല്‍ ഡിജിറ്റല്‍ രൂപത്തിലും

Posted on: June 6, 2023

കൊച്ചി : മെട്രോ ഫീഡര്‍ സര്‍വീസുകളുടെ ടിക്കറ്റുകള്‍ ഇന്നു മുതല്‍ ഡിജിറ്റല്‍ രൂപത്തിലും. ഫീഡര്‍ ബസുകളുടെയും ഫീഡര്‍ ഓട്ടോകളുടെയും ടിക്കറ്റുകള്‍ വണ്‍ ഡി’ (OneDI) ആപ് വഴി ബുക് ചെയ്യാം. പരീക്ഷണാടിസ്ഥാനത്തിലാണ് ആപ് അവതരിപ്പിക്കുന്നത്.

കൊച്ചി മെട്രോയുടെ ഫീഡര്‍ സര്‍വീസുകള്‍ നല്‍കുന്ന കെഎസ്ബിഎല്‍, ജില്ലാ ഓട്ടോ ഡ്രൈവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണിത്. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ സര്‍വീസുകളുടെ ക്യുആര്‍ ടിക്കറ്റുകള്‍ നിലവില്‍ കൊച്ചി വണ്‍ ആപ് വഴി ലഭ്യമാണ്.

യാത്രക്കാര്‍ക്ക് വണ്‍ ഡി’ മൊബൈല്‍ ആപ് ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്തും, സൗകര്യം ലഭ്യമായ മെട്രോ സ്റ്റേഷനുകളിലെ നോട്ടിസ് ബോര്‍ഡിലും ഫീഡര്‍ പാര്‍ക്കിംഗ് ഏരിയയിലും പ്രദര്‍ശിപ്പിച്ച ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത ശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു റജിസ്റ്റര്‍ ചെയ്യണം.

TAGS: Kochi Metro | Metro |