പി. ജെ. ജോസഫ് നാഷണൽ ഇൻഷുറൻസ് സിഎംഡി

Posted on: March 6, 2015

P-J-Joseph-cmd-National-Ins

കൊച്ചി : നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി മലയാളിയായ പി. ജെ. ജോസഫിനെ നിയമിച്ചു. 2012 ഒക്ടോബർ മുതൽ അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനിയുടെ സിഎംഡി കൂടിയാണ്.

1979 – ൽ ജനറൽ ഇൻഷുറൻസ് കോർപറേഷനിൽ ട്രെയിനി ഓഫീസറായി ചേർന്ന പി.ജെ. ജോസഫ് 1980 മുതൽ 2009 വരെ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ സേവനമനുഷ്ഠിച്ചു. അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനിയിൽ ചേരുന്നതിന് മുമ്പ് ന്യൂ ഇന്ത്യ അഷ്വറൻസ് (ട്രിനിഡാഡ് & ടുബാഗോ) മാനേജിംഗ് ഡയറക്ടറായിരുന്നു.