ഡ്രോണുകള്‍ക്ക് ഇന്‍ഷ്വറന്‍സുമായി ന്യൂ ഇന്ത്യ അഷ്വറന്‍സ്

Posted on: December 24, 2022

 

കൊച്ചി : പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറന്‍സ് വ്യോമയാന മേഖലയ്ക്കു മാത്രമായി പ്രത്യേക ഇന്‍ഷ്വറന്‍സ് പദ്ധതി അവതരിപ്പിച്ചു. ഡ്രോണുകളും ആളില്ലാ വിമാനങ്ങളും ഉള്‍പ്പെടുന്ന അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം വിഭാഗത്തില്‍ വരുന്ന വ്യോമയാന ഉത്പന്നങ്ങള്‍ക്ക് ഈ പ്ലാന്‍ പ്രത്യേക പരിരക്ഷ നല്‍കുന്നു.

ന്യൂ ഇന്ത്യ അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം (യുഎഎസ് യുഎവി/ആര്‍പിഎഎസ്/ഡ്രോണ്‍)
ഇന്‍ഷ്വറന്‍സ് പോളിസിഡ്രോണുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും ഉണ്ടാകുന്ന കേടുപാടുകള്‍, മോഷണം എന്നിവയും കവര്‍ചെയ്യും. ഡ്രോണ്‍ ഉടമകള്‍, ഓപ്പറേറ്റര്‍മാര്‍, ഉത്പാദകര്‍ എന്നിവര്‍ക്കും കവറേജ് ലഭിക്കും. രാജ്യത്ത് ലഭ്യമായ ഏറ്റവും സമഗ്രമായഡ്രോണ്‍ ഇന്‍ഷ്വറന്‍സ് ആണിത്. വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച് 15 അധിക ഫീച്ചറുകളും തെരഞെഞ്ഞെടുക്കാം. വലിയ വിമാനങ്ങള്‍ തൊട്ട് യന്ത്രരഹിത ഗ്ലൈഡറുകള്‍വരെ കവര്‍ ചെയ്യുന്ന ഇന്‍ഷ്വറന്‍സ് പ്ലാന്‍ ആണിത്.

ഇന്ത്യയിലെ ഡ്രോണ്‍ ഉത്പാദന വ്യവസായം 2021 സാമ്പത്തിക വര്‍ഷം 60 കോടി രൂപയുടെ വില്പ്പന നേട്ടമാണുണ്ടാക്കിയത്. ഡോണ്‍ നിയമങ്ങള്‍ ഉദാരമാക്കിയതോടെ 2024ഓടെ ഇത് 900 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ ഇന്ത്യ ആഗോളരംഗത്ത് ഡ്രോണ്‍ ഉത്പാദന കേന്ദ്രമായി മാറാനുള്ള സാധ്യതയുണ്ട്. ഈ വളര്‍ച്ച മുന്നില്‍ കണ്ടാണ് ന്യൂ ഇന്ത്യ അഷ്വറന്‍സ് ഏവിയേഷന്‍ ഇന്‍ഷ്വറന്‍സ് സമഗ്രമാക്കിയതെന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ നീര്‍ജ കപൂര്‍ പറഞ്ഞു.