പി. ജെ. ജോസഫിന് റെക്കോർഡ് ഭൂരിപക്ഷം

Posted on: May 19, 2016

P.-J.-Joseph-Big

കൊച്ചി : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂരിപക്ഷം പി. ജെ. ജോസഫിന്. തൊടുപുഴയിൽ നിന്ന് 45,587 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദേഹം വിജയിച്ചത്. പത്ത് തവണ തെരഞ്ഞെടുപ്പിനെ നേരിട്ട പി.ജെ. ജോസഫ് ഒരേ മണ്ഡലത്തിൽ നിന്ന് ഒൻപതാം തവണയും എംഎൽഎയായി. എൽഡിഎഫ് സ്വതന്ത്രനായ റോയി വാരിക്കാട്ട് ഉൾപ്പടെ 9 സ്ഥാനാർത്ഥികളെയാണ് അദേഹം നേരിട്ടത്.

ഈ തെരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ വിജയിച്ച കേരളാ കോൺഗ്രസിന് ആറ് സീറ്റുകളിലെ വിജയിക്കാനായുള്ളു.