നാഷണൽ ഇൻഷുറൻസ് 5,000 കോടി സമാഹരിക്കാനൊരുങ്ങുന്നു

Posted on: September 17, 2017

കോൽക്കത്ത : നാഷണൽ ഇൻഷുറൻസ് കമ്പനി ഇനീഷ്യൽ പബ്ലിക് ഓഫറിലൂടെ 5,000 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. അടുത്തവർഷം മാർച്ചിൽ ഐപിഒ നടത്താനാണ് എൻഐസിയുടെ തീരുമാനം. ഇഷ്യുവിന് അനുമതി തേടി ഐആർഡിഎയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് സിഎംഡി കെ. സനത് കുമാർ പറഞ്ഞു.

നാഷണൽ ഇൻഷുറൻസ് നടപ്പ് വർഷം 16,000 കോടി രൂപയുടെ പ്രീമിയം സമാഹരണമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. മുൻ വർഷം 14,256 കോടിയായിരുന്നു പ്രീമിയം.