എല്‍ഐസി മ്യൂച്വല്‍ ഫണ്ടുമായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കരാര്‍ ഒപ്പുവച്ചു

Posted on: November 8, 2022

മുംബൈ : എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഉത്പന്നങ്ങള്‍ യൂണിയന്‍ ബാങ്ക് ശാഖകള്‍ വഴി വിതരണം ചെയ്യുന്നതിനായി ഇരുവരും കരാര്‍ ഒപ്പിട്ടു. എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എംഡിയും സിഇഒയുമായ ടി.എസ്. രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ സഞ്ജയ് നാരായണ്‍, എല്‍ഐസി മചല്‍ ഫണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടറും ബിസിനസ് ഹെഡുമായ നിത്യാനന്ദ് പ്രഭു എന്നിവര്‍ കരാറില്‍ ഒപ്പുവച്ചു.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മൂന്നാം കക്ഷി വരുമാനത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. കൂടാതെ ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് പങ്കാളികളുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് മികച്ച ഉത്പന്നങ്ങള്‍ നല്‍കുന്നതിന് പ്രവര്‍ത്തിക്കുന്നു.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. എല്‍ഐസി മ്യൂച്വല്‍ ഫണ്ടുമായുള്ള ബന്ധം പഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്, ഇത് ഉപഭോക്താക്കള്‍ക്ക് പ്രത്യേകിച്ച് ഗ്രാമങ്ങളിലും അര്‍ധനഗര പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് പ്രയോജനകരമായിരിക്കും. യൂണിയന്‍ ബാങ്ക് ജിഎം സഞ്ജയ് നാരായണ്‍ പറഞ്ഞു.

യൂണിയന്‍ ബാങ്കുമായുള്ള പങ്കാളിത്തം രാജ്യത്തുടനീളം, പ്രത്യേകിച്ച് ഗ്രാമീണ, അര്‍ധനഗര പ്രദേശങ്ങളിലെ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ ഞങ്ങളെ പ്രാപ്തരാക്കും. എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എംഡിയും സിഇഒയുമായ ടി.എസ്. രാമകൃഷ്ണന്‍ പറഞ്ഞു.