ആര്‍.റോഷന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആദരം

Posted on: February 4, 2022

കൊച്ചി : കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ (ബിസിനസ് ന്യൂസ്) ആര്‍.റോഷന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആദരം. ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ‘സീഡിംഗ് കേരള’ ഉച്ചകോടിയില്‍ വച്ച് കേരള ഐ.ടി. പാര്‍ക്സിന്റെയും സ്റ്റാര്‍ട്ടപ്പ് മിഷന്റെയും സി.ഇ.ഒ. ജോണ്‍ എം.തോമസ് അദ്ദേഹത്തെ മൊമന്റോ നല്‍കി ആദരിച്ചു.

കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പുകളുടെ വളര്‍ച്ചയ്ക്ക് വേണ്ടി വാര്‍ത്തകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും ആര്‍.റോഷന്‍ നല്‍കുന്ന സംഭാവനങ്ങള്‍ കണക്കിലെടുത്താണ് ഈ ആദരമെന്ന് ജോണ്‍ എം.തോമസ് പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയായ റോഷന്‍ വിജയപാതകള്‍, സ്റ്റാര്‍ട്ട്അപ്പ് തുടങ്ങാം, പുതുസംരംഭങ്ങള്‍ എന്നിവ ഉള്‍പ്പെടെ നാല് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.