എംഎസ്എംഇ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

Posted on: September 4, 2023

കൊച്ചി : എറണാകുളം ബ്രാഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ശാഖ, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ എറണാകുളം ഐസിഎഐ ഭവനില്‍ ആരംഭിച്ച ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍ക്കു വേണ്ടിയുള്ള എംഎസ്എംഇ ഹെല്‍പ് ഡെസ്‌ക്
കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു.

എല്ലാ മാസവും ആദ്യ ശനി രാവിലെ 11 മുതല്‍ ഒന്നു വരെ എംഎസ്എംഇ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യഎറണാകുളം ബ്രാഞ്ച് ചെയര്‍പഴ്‌സന്‍ ദീപ വര്‍ഗീസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍. രമ,കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടോം തോമസ്, ഐസിഎഐ എറണാകുളം വൈസ് ചെയര്‍മാന്‍ എ. സലീം, ബാബു ഏബ്രഹാം കള്ളിവയലില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

TAGS: MSME |