സംരംഭകർക്ക് അഞ്ച് ശതമാനം പലിശയിൽ ഒരു കോടി രൂപ വരെ വായ്പ

Posted on: November 19, 2021

തിരുവനന്തപുരം : ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് അഞ്ചുശതമാനം പലിശയില്‍ ഒരുകോടി രൂപ
വരെ വായ്പ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി.) നടപ്പാ
ക്കുന്നു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതി പുനരാവിഷ്‌കരിച്ചാണിത്. ഇപ്പോള്‍ ഏഴുശതമാ
നം പലിശയില്‍ 50 ലക്ഷം രൂപവരെയാണ് ലഭിക്കുന്നത്. പലിശയിളവ് നല്‍കിയും വായ്പ പരിധി ഉയര്‍
ത്തിയുമാണ് പുതിയ പദ്ധതി.

വര്‍ഷം 500 സംരംഭങ്ങള്‍ എന്നതോതില്‍ അഞ്ചുവര്‍ഷംകൊണ്ട് 2,600 വ്യവസായസ്ഥാപനങ്ങളാണ് ലക്ഷ്യ
മിടുന്നത്. ഇതിന് ഓരോ വര്‍ഷവും കെ.എഫ്.സി. 300 കോടിരൂപ നീക്കിവെക്കും. സബ്‌സിഡിയില്‍ മൂന്നുശ
തമാനം കേരളസര്‍ക്കാരും, രണ്ടുശതമാനം കെ.എഫ്.സി.യും നല്‍കും. വ്യവസായ യൂണിറ്റുകള്‍ക്ക് എം.എസ്.
എം.ഇ. രജിസ്‌ട്രേഷന്‍ ഉണ്ടാവണം. മുഖ്യസംരംഭകന്‍ പ്രായം 50 വയസ്സില്‍ താഴെ ആയിരിക്കണം. പട്ടികജാതി
-വര്‍ഗം, വനിത, പ്രവാസി വിഭാഗങ്ങളില്‍ പ്രായപരിധി 5 ആയിരിക്കും. നിലവിലെ സംരംഭങ്ങള്‍ ആധുനികവ
ത്കരിക്കാനും പുതിയവ തുടങ്ങാനും വായ്പ ലഭിക്കും.

പദ്ധതിച്ചെലവിന്റ 90 ശതമാനം വരെയാണ് വായു. പുതിയ പദ്ധതികള്‍ക്ക് ഒരുകോടിക്ക് മുകളിലും വായ
ലഭിക്കും. ഇതില്‍ ഒരുകോടി രൂപവരെ അഞ്ചുശതമാനത്തിനും ശേഷിക്കുന്നത് സാധാരണ പലിശനിരക്കി
ലും ലഭിക്കും. 10 വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. പലിശയിളവ് അഞ്ചുവര്‍ഷത്തേക്കായിരിക്കും. തി
രഞ്ഞെടുത്ത സംരംഭകര്‍ക്ക് കെ.എഫ്.സി. പരിശീലനവും തുടര്‍സേവനങ്ങളും നല്‍കും.