യൂണിയന്‍ ബാങ്കിന്റെ വായ്പാ വിതരണമേള നാളെ

Posted on: November 30, 2021

കൊച്ചി : യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്കായി നാളെ രാവിലെ 11 മുതല്‍ ബാങ്കിന്റെ എം. ജി റോഡിലുള്ള മേഖലാ ഓഫീസില്‍ വായ്പ വിതരണ മേള സംഘടിപ്പിക്കും.

യൂണിയന്‍ ബാങ്ക്, എറണാകുളം മേഖല മേധാവി സി.ജെ, മഞ്ജുനാഥസ്വാമിയുടെ അധ്യക്ഷതയില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു. പി. എബ്ഹാം ഉദ്ഘാടനം ചെയ്യും.

കേരള സ്റ്റേറ്റ് മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെഎസ്എഐഎ) വൈസ് പ്രസിഡന്റ് ടോം തോമസ് പങ്കെടുക്കും. മേളയില്‍ അനുവദിക്കുന്ന വായ്പകള്‍ക്കു പ്രോസസിംഗ് ചാര്‍ജുകളിലും പലിശ
നിരക്കിലും ഇളവുകള്‍ ലഭിക്കും.