ടിസിഎസ് ഓഹരികളുടെ ബൈബാക്ക് 18 മുതൽ

Posted on: December 10, 2020

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് 16000 കോടി രൂപ ചെലവിട്ട് ഓഹരി തിരികെ വാങ്ങുന്ന പദ്ധതി 18 ന് തുടങ്ങി ജനുവരി ഒന്നിന് അവസാനിക്കും.

3000 രൂപ നിരക്കില്‍ 5.34 കോടി ഓഹരികളാണ് തിരികെ വാങ്ങുന്നത്. ഓഹരിയുടമകള്‍ക്ക് നേട്ടം കൈമാറാനാണ് ഓഹരി തിരകെ വാങ്ങല്‍.