ഹോണ്ട 65,000 ലേറെ കാറുകൾ തിരിച്ചുവിളിച്ചു

Posted on: June 13, 2020

ന്യൂഡൽഹി : ഫ്യുവൽപമ്പിലെ തകരാറ് പരിഹരിക്കാൻ ഹോണ്ട ഇന്ത്യയിൽ 65,000 ലേറെ കാറുകൾ തിരിച്ചുവിളിച്ചു. അമേസ്, സിറ്റി, ജാസ്, ഡബ്ല്യുആർ-വി, ബ്രയോ, ഹോണ്ട സിആർ-വി, എന്നീ ഏഴ് മോഡലുകളിലാണ് തകരാറ് കണ്ടെത്തിയിട്ടുള്ളത്. ഹോണ്ടകാർസ്ഇന്ത്യ ഡോട്ട്‌കോമിൽ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ നൽകിയാൽ തിരിച്ചുവിളിക്കപ്പെട്ട കാറുകൾ തിരിച്ചറിയാം.

2018 ൽ നിർമ്മിച്ച 32,498 അമേസ്, 16,434 സിറ്റി, 7500 ജാസ്, 7057 ഡബ്ല്യുആർ-വി, 1622 ബിആർ-വി, 360 ബ്രയോ, 180 ഹോണ്ട സിആർ-വി എന്നിവയാണ് തിരിച്ചുവിളിക്കുന്നത്. രാജ്യമെമ്പാടുമുള്ള ഹോണ്ട ഡീലർഷിപ്പുകളിൽ ജൂൺ 20 മുതൽ തകരാറ് സൗജന്യമായി പരിഹരിച്ചു നൽകുമെന്ന് ഹോണ്ട കാർസ് വ്യക്തമാക്കി.