ഹോണ്ട കാര്‍സ് ആഭ്യന്തര വില്പ്പനയില്‍ 7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

Posted on: January 3, 2023

ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രീമിയം കാറുകളുടെ പ്രമുഖ നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇ
ന്ത്യ ലിമിറ്റഡ് (എച്ച്‌സിഐഎല്‍) 2022 കലണ്ടര്‍ വര്‍ഷത്തില്‍ ആഭ്യന്തര വിപണിയില്‍
95,022 യൂണിറ്റുകള്‍ വിറ്റ് 7ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇത് സിവൈ 2021 ലെ 89,152 യൂണിറ്റുകളെ അപേക്ഷിച്ച് കൂടുതലാണ്.

2021 ല്‍ 16,340 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തതില്‍ നിന്ന് 2022ല്‍ 23,428 യൂണിറ്റുകളോടെ കയറ്റുമതിയിലും 43 ശതമാനം വളര്‍ച്ച കമ്പനി രേഖപ്പെടുത്തി. ഡിസംബര്‍ 22ല്‍ കമ്പനി 7,062 യൂണിറ്റുകളുടെ പ്രതിമാസ ആഭ്യന്തര വില്പ്പന രേഖപ്പെടുത്തി. കയറ്റുമതി സംഖ്യകള്‍ ഡിസംബര്‍ 22ല്‍ 1,388 യൂണിറ്റായിരുന്നു.

2022 എച്ച്‌സിഐഎല്ലിന് അനുകൂലമായിരുന്നു, ആഭ്യന്തര വില്പ്പന 7 ശതമാനം വര്‍ധിക്കുകയും കയറ്റുമതി 43ശതമാനം വര്‍ധിക്കുകയും ചെയ്തു. എച്ച്‌സിഐഎല്ലിനു വേണ്ടി ജനപ്രിയ മോഡലുകളായ സിറ്റിയും അമേസും വോളിയം വര്‍ധിപ്പിക്കുന്നത് തുടരുകയും 2022ല്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

TAGS: Honda Cars |