അഞ്ചാം തലമുറ ഹോണ്ടാ സിറ്റി വിപണിയിൽ അവതരിപ്പിച്ചു

Posted on: July 17, 2020

കൊച്ചി : ഹോണ്ടാ കാർസ് അഞ്ചാം തലമുറ ഹോണ്ടാ സിറ്റി വിപണയിൽ അവതരിപ്പിച്ചു. ജപ്പാനിലെ തൊച്ചീഗിയിലുള്ള ഹോണ്ടയുടെ വികസന, ഗവേഷണ കേന്ദ്രത്തിലാണ് പുതിയ ഹോണ്ടാ സിറ്റി വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യ, ഏഷ്യൻ രാജ്യങ്ങൾ, മറ്റ് രാജ്യങ്ങൾ എന്നിവയുടെ വിപണികളിൽ നടത്തിയ വിപുലമായ സർവേകളിൽ നിന്ന് ലഭിച്ച ഫലങ്ങളുടെ അടിസ്ഥാനത്തിൽ ആളുകളുടെ ഡ്രൈവിംഗ് ആവശ്യങ്ങൾക്കും ജീവിതരീതിക്കും ഉതകുന്ന തരത്തിലാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്.

5-ാം തലമുറ ഹോണ്ടാ സിറ്റിക്ക് 4549 എംഎം നീളവും 1748 എംഎം വീതിയുമായി ഈ വിഭാഗത്തിലെ ഏറ്റവും നീളം കൂടിയതും വീതി കൂടിയതുമായ വാഹനമാണ് സിറ്റി. ഈ വാഹനത്തിന്റെ ഉയരം 1489 എംഎം ആണ്. വീൽബേസ് 2600 എംഎം. അഞ്ച് വർഷത്തെ സബ്സ്‌ക്രിപ്ഷനോട് കൂടി എല്ലാ ഗ്രേഡുകളിലും നെക്സ്റ്റ് ജനറേഷൻ ഹോണ്ടാ കണക്റ്റ് സ്റ്റാൻഡേർഡായി ലഭിക്കുന്നു. അലക്സാ റിമോട്ട് ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ കണക്റ്റഡ് കാറാണിത്.

9 എൽഇഡി അറേ ഇൻലൈൻ ഷെല്ലുള്ള ഫുൾ എൽഇഡി ഹെഡ്ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎൽ, എൽ രൂപത്തിലുള്ള എൽഇഡി ടേൺ സിഗ്നൽ, യൂണിഫോം എഡ്ജ് ലൈറ്റുള്ള വ്യത്യസ്തമായ ഇസഡ് രൂപത്തിലുള്ള 3ഡി റാപ്പ് എറൌണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, വൺ ടച്ച് ഇലക്ട്രിക് സൺറൂഫ്, ആർ-16 ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഷാർക്ക് ഫിൻ ആന്റിന തുടങ്ങിയ ഉപയോഗിച്ചുള്ള പുതിയ സിറ്റിയുടെ സ്റ്റൈലിംഗ് റോഡിൽ ആരുടെയും ശ്രദ്ധ ആകർഷിക്കാനും ഒറ്റ നോട്ടത്തിൽ തന്നെ സിറ്റി എന്ന് തിരിച്ചറിയപ്പെടാനും പോന്നവയാണ്. സ്റ്റൈലിഷായ എക്സ്റ്റീരിയർ കൂടാതെ ഹോണ്ടാ സിറ്റി 5-ാം തലമുറ വാഹനത്തിന്റെ ഉൾവശത്ത് ആവശ്യത്തിന് സ്പേസും കംഫർട്ടുമുണ്ട്. ‘മാൻ മാക്സിമം മെഷീൻ മിനിമം’ ഫിലോസഫിയിൽ നിർമ്മിച്ചിരിക്കുന്നതാണ് കാറിന്റെ ഇന്റീരിയർ. പുതിയ സിറ്റിയിൽ ഈ ക്ലാസിലെ ഏറ്റവും മികച്ച നീ റൂം (കാൽമുട്ടിനുള്ള ഇടം), ലെഗ്റൂം (കാൽ വെയ്ക്കാനുള്ള ഇടം), മെച്ചപ്പെടുത്തിയ സീറ്റ് ഷോൾഡർ റൂം (തോൾ ഭാഗത്തിനുള്ള ഇടം), എർഗണോമിക്കായി ഡിസൈൻ ചെയ്ത കോക്ക്പിറ്റ്, നിരവധി സ്റ്റോറേജ് സ്പേസുകൾ, 506 ലിറ്റർ എന്ന മികച്ച ട്രങ്ക് കപ്പാസിറ്റി എന്നിവയുണ്ട്.

പുതിയ സിറ്റിയുടെ പെട്രോൾ പതിപ്പിലുള്ളത് വിടിസിയുള്ള പുതിയ 1.5 ലിറ്റർ ഐൃവിടെക് ഡിഒഎച്ച്‌സി പെട്രോൾ എൻജിനാണ്. ഹോണ്ട ഇത് ഇന്ത്യയിൽ ആദ്യമായാണ് അവതരിപ്പിക്കുന്നത്. ഹൈ ആക്കുറസി വാൽവ് ടെക്നോളജിയായ ഡിഒഎച്ച്‌സി + വിടിസി അടിസ്ഥാനമാക്കിയുള്ള ബിഎസ്-6 എൻജിൻ കമ്പസ്ഷൻ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ഫ്രിക്ഷനും എമിഷനുകളും കുറയ്ക്കുകയും ചെയ്യുന്നു. ഹൈ പെർഫോമൻസ് എഞ്ചിൻ, സെഗ്മെന്റിലെ ഏറ്റവും മികച്ച പവറായ 6600 ആർപിഎമ്മിൽ 89 കിലോ വാട്ടും (121പിഎസ്) 1750 ആർപിഎമ്മിൽ 145 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. എഞ്ചിൻ വേഗത കുറവാണെങ്കിൽ പോലും വേഗത്തിലുള്ള ടോർക്ക് വർദ്ധനവ് നൽകാൻ ഈ എഞ്ചിനാകും. പുതിയ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, പുതിയ 7 സ്പീഡ് സിവിടി (കണ്ടിന്യുവസ്ലി വേരിയബിൾ ട്രാൻസ്മിഷൻ) എന്നിവയുമായി ഇണക്കിച്ചേർത്തിരിക്കുന്നു. ഇവ യഥാക്രമം ലിറ്ററിന് 17.8 കിലോമീറ്റർ, 18.4 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്നു.

പുതിയ സിറ്റിയുടെ ഡീസൽ പതിപ്പിലുള്ളത് 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലേക്ക് ഇണക്കിച്ചേർത്തിരിക്കുന്ന 1.5 ലിറ്റർ ഐഡിടെക് ഡീസൽ എൻജിനാണ്. ഇത് 3600 ആർപിഎമ്മിൽ 73 കിലോ വാട്ട് (100 പിഎസ്) പവറും 1750 ആർപിഎമ്മിൽ 200 എൻഎം ടോർക്കും ലിറ്ററിന് 24.1 കിലോമീറ്റർ എന്ന ഉയർന്ന ഇന്ധനക്ഷമതയും നൽകി പവർഫുൾ പെർഫോമൻസിന്റെയും ഉയർന്ന ഇന്ധനക്ഷമതയുടെയും ഏറ്റവും മികച്ച ബാലൻസ് നൽകുന്നു. എൻഎസ്സി, ഡിപിഎഫ് (ഡീസൽ പർട്ടിക്കുലേറ്റ് ഫിൽറ്റർ) എന്നിവയുള്ള അത്യാധുനിക ഗ്യാസ് ആഫ്റ്റർ ട്രീറ്റ്മെന്റ് സിസ്റ്റം, ഡീസൽ എഞ്ചിനുകളിൽ നിന്നുള്ള പർട്ടിക്കുലേറ്റ് മാറ്റർ (പിഎം), നൈട്രജൻ ഓക്സൈഡ് എമിഷൻ ടാർഗറ്റ് നേടിയെടുക്കാൻ ലക്ഷ്യമിട്ടുള്ളവയാണ്.

അലക്സാ റിമോട്ട് ശേഷിയുള്ള ഇന്ത്യയുടെ ആദ്യത്തെ കണക്റ്റഡ് കാറാണ് പുതിയ സിറ്റി. ഈ വാഹനത്തിന്റെ എല്ലാ ഗ്രേഡുകളിലും സ്റ്റാൻഡേർഡായി 5 വർഷത്തെ സബ്സ്‌ക്രിപ്ഷനോട് കൂടി ടെലിമാറ്റിക്ക്സ് കൺട്രോൾ യൂണിറ്റുള്ള (ടിസിയു) നെക്സ്റ്റ് ജനറേഷൻ ഹോണ്ടാ കണക്റ്റ് ഘടിപ്പിച്ചിട്ടുണ്ട്. 32-ലേറെ ഫീച്ചറുകളുള്ള നെക്സ്റ്റ് ജനറേഷൻ ഹോണ്ടാ കണക്റ്റ്, ഉപഭോക്താക്കൾക്ക് സുരക്ഷിതത്വം തോന്നിപ്പിക്കുന്നതിനും സൌകര്യവും മനഃസമാധാനവും നൽകുന്നതിനും ഉദ്ദേശിച്ചുള്ളതാണ്. ആമസോണിന്റെ ക്ലൌഡ് അതിഷ്ഠിത വോയിസ് സേവനമായ അലക്സയ്ക്ക് വോയിസ് കമാൻഡുകൾ നൽകി വിദൂരത്ത് നിന്ന് വരെ കാറിന്റെ 10 ഹോണ്ടാ കണക്റ്റ് ഫീച്ചറുകൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഉടമകൾക്ക് സാധിക്കും. എസി ഓൺ/ഓഫ്, ഡോർ ലോക്ക്/അൺലോക്ക്, ഇന്ധന അളവ് പരിശോധിക്കൽ, കാർ ലൊക്കേറ്റ് ചെയ്യൽ, കാർ ഡാഷ്ബോർഡ് സ്റ്റാറ്റസ് എന്നിവ റിമോട്ടായി ആക്സസ് ചെയ്യാനാകും.

സിറ്റിയുടെ അഡ്വാൻസ്ഡ് കോംപാറ്റിബിളിറ്റി എൻജിനീയറിംഗ് (എസിഇ) ബോഡി, വാഹനം അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ സ്വയസംരക്ഷണം മെച്ചപ്പെടുത്തുകയും മറ്റുള്ള വാഹനങ്ങൾക്ക് ഏൽക്കുന്ന പരുക്കിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു. 6 എയർബാഗുകൾ, ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നിവയുള്ള എബിഎസ്, എജൈൽ ഹാൻഡ്ലിംഗ് അസിസ്റ്റുള്ള വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹോണ്ടാ ലെയിൻ വാച്ച് ക്യാമറ, മൾട്ടി ആങ്കിൾ റിയർ ക്യാമറ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ലോവർ ആങ്കറേജ്, ടോപ്പ് ടീത്തർ ഐസോഫിക്‌സ് കോംപാറ്റിബിൾ റിയർ സൈഡ് സീറ്റുകൾ, ഇമ്മൊബിലൈസർ, ആന്റി-തെഫ്റ്റ് അലാം തുടങ്ങിയ ആക്റ്റീവും പാസീവുമായ നിരവധി ഫീച്ചറുകൾ സിറ്റിയിലുണ്ട്.

പുതിയ സിറ്റിയിൽ ഹോണ്ടാ അഡ്വാൻസ്ഡ് സ്മാർട്ട് കീ സിസ്റ്റമുണ്ട്. വോക്ക് എവേ ഓട്ടോ ലോക്ക് ഫീച്ചർ, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് (സിവിടിയിൽ), കീലെസ് വിൻഡോ റിമോട്ട് ഓപ്പറേഷൻ, മാക്സ് കൂളുള്ള ഫുള്ളി ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെഡ്, ബ്ലൂ എലിമിനേഷനുള്ള ക്ലിക്ക് ഫീൽ എസി ഡയലുകൾ, ചാർജിംഗ് പോർട്ടുകളുള്ള റിയർ എസി വെന്റുകൾ, ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റർ, എൽഇഡി മാപ്പ്, റിയർ റീഡിംഗ് ലാമ്പുകൾ എന്നീ ഫീച്ചറുകളുമുണ്ട്.

എർഗണോമിക്കായി ഡിസൈൻ ചെയ്തിരിക്കുന്നതും ഏറെ പ്ലാനിംഗോടെ ഘടിപ്പിച്ചിരിക്കുന്ന ഇൻസ്ട്രമെന്റ് പാനലും ഇന്റീരിയറിന്റെ അഴക് കൂട്ടുന്നു. 20.3 സെന്റി മീറ്റർ അഡ്വാൻസ്ഡ് ടച്ച്സ്‌ക്രീൻ ഡിസ്പ്ലേ ഓഡിയോ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്നു. മൾട്ടിഫംഗ്ഷൻ ഡ്രൈവർ ഇൻഫർമേഷൻ ഇന്റർഫേസുള്ള ജിമീറ്ററോട് കൂടിയ 17.7 സെന്റി മീറ്റർ എച്ച്ഡി ഫുൾ കളർ ടിഎഫ്ടി മീറ്റർ, ഡിജിറ്റസ് സ്പീഡ്, ക്രൂയിസ് കൺട്രോൾ ഡിസ്പ്ലേ, വെബ് ലിങ്ക് സ്മാർട്ട് കണക്റ്റിവിറ്റി, 8 സ്പീക്കറുകളുള്ള പ്രീമിയം സറൌണ്ട് സിസ്റ്റം, ആമ്പിയന്റ് ലൈറ്റിംഗ്, എൽഇഡി ഇന്റീരിയർ ലാമ്പുകൾ, സിവിടിയ്ക്കായി സ്റ്റീറിംഗ് മൌണ്ടഡ് പാഡിൽ ഷിഫ്റ്ററുകൾ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകൾ.

പുതിയ 5-ാം തലമുറ ഹോണ്ടാ സിറ്റി വി, വിഎക്‌സ്, ഇസഡ്എക്‌സ് എന്നിങ്ങനെ 3 ഫീച്ചർ പാക്ക്ഡ് ഗ്രേഡുകളിൽ പെട്രോൾ, ഡീസൽ പതിപ്പുകളിൽ ലഭ്യമാകും. പെട്രോൾ പതിപ്പ് 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും 7 സ്പീഡ് സിവിടിയിലും ലഭ്യമാണ്. മൂന്ന് മോഡലുകളുടെയും ഡീസൽ പതിപ്പ് 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലായിരിക്കും. സ്റ്റൈലിംഗ്, കണക്റ്റിവിറ്റി, സുരക്ഷ, സൌകര്യം എന്നിവയ്ക്കായി നിരവധി ഇൻഡസ്ട്രി ഫസ്റ്റ്, ബെസ്റ്റ് ഇൻ സെഗ്മെന്റ് ഫീച്ചറുകൾ സ്റ്റാൻഡേർഡായി എല്ലാ മൂന്ന് ഗ്രേഡുകളിലും ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ഈ സെഗ്മെന്റുകളിൽ പുതിയ ബെഞ്ച്മാർക്കുകൾ സൃഷ്ടിക്കുന്നു.

അഞ്ചാം തലമുറ സിറ്റി ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന ആക്സസറി ഓപ്ഷനുകൾ നൽകുന്നു. സ്മാർട്ട്ഫോൺ ഹോൾഡറോട് കൂടിയ വയർലെസ് ചാർജർ, സ്വിച്ചുള്ള ഫ്രണ്ട് പാർക്കിംഗ് സെൻസർ, ലെഗ് റൂം ലാമ്പ്, എൽഇഡിയുള്ള ട്രങ്ക് സ്പോയിലർ, ഫ്രണ്ട്, റിയർ ബംബർ പ്രൊട്ടക്റ്റർ, സൈഡ് എയർ ബാഗ്, കോമ്പാറ്റിബിൾ സീറ്റ് കവർ, ക്രോമോട് കൂടിയ ഡോർ വൈസർ തുടങ്ങിയ ആക്സസറി ഓപ്ഷനുകളുണ്ട്.

പുതിയ സിറ്റിയ്ക്ക് 3 വർഷത്തെ കിലോമീറ്റർ പരിധിയില്ലാത്ത വാറണ്ടി സ്റ്റാൻഡേർഡ് ബെനഫിറ്റായി ഉള്ളതിനാൽ ഉപഭോക്താക്കൾക്ക് സമ്പൂർണ്ണ മനഃസമാധാനം ലഭിക്കുന്നു. ഇത് കൂടാതെ ഉപഭോക്താക്കൾക്ക് 2 വർഷത്തേക്ക് കിലോമീറ്റർ പരിധിയില്ലാത്ത / കിലോമീറ്റർ പരിധിയുള്ള എക്സ്റ്റൻഡഡ് വാറണ്ടി തിരഞ്ഞെടുക്കാം. 1 വർഷത്തെ / 10,000 കിലോ മീറ്റർ സർവീസ് ഇന്റർവെല്ലാണ് (ആദ്യം വരുന്നത് ഏതോ അത് പരിഗണിക്കുന്നു) വാഹനത്തിനുള്ളത്.

റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, മോഡേൺ സ്റ്റീൽ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക്, ഗോൾഡൻ ബ്രൌൺ മെറ്റാലിക് എന്നീ നിറങ്ങളിൽ പുതിയ സിറ്റി ലഭ്യമാണ്. രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലർഷിപ്പുകൾക്ക് പുറമെ ഉപഭോക്താക്കൾക്ക് ഓൺലൈനായി കാർ ബുക്ക് ചെയ്യനുള്ള പ്ലാറ്റ്ഫോമായ ഹോണ്ടാ ഫ്രം ഹോം ഉപയോഗിച്ചും വാഹനം ബുക്ക് ചെയ്യാം.

കഴിഞ്ഞ 22 വർഷത്തിലേറെയായി ഞങ്ങളുടെ ബിസിനസിന്റെ നെടുംതൂണാണ് ഹോണ്ടാ സിറ്റി എന്ന് ഹോണ്ടാ കാർസ് ഇന്ത്യ, പ്രസിഡന്റും സിഇഒയുമായ ഗാകു നകനിഷി പറഞ്ഞു. ഇന്ത്യയിൽ ഹോണ്ടാ സിറ്റി 8 ലക്ഷത്തോളം ഉപഭോക്താക്കൾക്ക് ആനന്ദം നൽകുന്നു. ഇനിയും ഈ മോഡൽ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധിപേർ ഇന്ത്യയിലുണ്ട്. ഡിസൈൻ, സാങ്കേതികവിദ്യ, ഗുണമേന്മ, ഡ്രൈവിംഗ് ആനന്ദം, കംഫർട്ട്, സുരക്ഷ, സെഗ്മെന്റിൽ തന്നെ ആദ്യത്തെ ഫീച്ചറുകൾ തുടങ്ങി ഹോണ്ടാ സിറ്റിയുടെ ഓരോ തലമുറ വാഹനവും ഒന്നിന് ഒന്ന് മെച്ചമാണെന്നും ഗാകു നകനിഷി പറഞ്ഞു.