അഞ്ചാം തലമുറ ഹോണ്ട സിറ്റി ജൂലൈയിൽ വിപണിയിൽ എത്തും

Posted on: June 17, 2020

കൊച്ചി : ഹോണ്ടാ കാർസ് അഞ്ചാം തലമുറ സിറ്റി സെഡാൻ ജൂലൈയിൽ വിപണിയിൽ അവതരിപ്പിക്കും. ഒന്നാം തലമുറ ഹോണ്ടാ സിറ്റി 1998 ൽ വിപണിയിലിറക്കിക്കൊണ്ട് ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചതു മുതൽ ഹോണ്ടാ ബ്രാൻഡിന്റെ പര്യായമായി മാറിയിരിക്കുകയാണ്.

അഞ്ചാം തലമുറ ഹോണ്ടാ സിറ്റി എല്ലാ വിശദാംശങ്ങളിലും അധീശത്വം പ്രതിനിധാനം ചെയ്യുന്നു. അതിൽ അതിന്റെ സ്‌റ്റൈലിംഗ്, പ്രകടനം, ഇടം, സുഖസൗകര്യം, കണക്ടിവിറ്റി, സുരക്ഷ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്. ഈ വ്യവസായത്തിലെ ഒരു ആദ്യ നീക്കമെന്ന നിലയിലും സ്മാർട്ട് ഡിവൈസസ് ഇക്കോസിസ്റ്റം ഉപയോഗിക്കുന്നതിന്റെ വർദ്ധിച്ചുവരുന്ന പ്രവണതയ്ക്ക് അനുരൂപമായും, അലക്സിയ റിമോ ശേഷിയ്ക്കൊപ്പമുള്ള ഇന്ത്യയിലെ ആദ്യത്തെ കണക്ടഡ് കാറാണത്, തങ്ങളുടെ വീടിന്റെ സുഖസൗകര്യത്തിൽ കഴിഞ്ഞുകൊണ്ട് കാറുമായി സൗകര്യപ്രദമായി സംവദിക്കാൻ ഉപഭോക്താക്കളെ  അനുവദിക്കും. ഈ പുതിയ സിറ്റി മറ്റു പലതിന്റെയും കൂട്ടത്തിൽ ഫുൾ എൽഇഡി ഹെഡ്ലാംപ്സ്, -ഷേപ്ഡ് റാപ്-എറൗണ്ട് എൽഇഡി ടെയിൽ ലാംപ്, 17.7 സെമീ എച്ച്ഡി ഫുൾ കളർ ടിഎഫ്ടി മീറ്റർ ജി -മീറ്ററിനൊപ്പം, ലെയിൻ-വാച്ച് ക്യാമറ, ആജൽ ഹാൻഡ്ലിംഗ് അസിസ്റ്റിനൊപ്പം (എഎച്ച്എ) വെഹിക്കൾ സ്റ്റെബിലിറ്റി അസിസ്റ്റ് (വിഎസ്എ) എന്നിവ പോലുള്ള ഈ സെഗ്മന്റിൽ ആദ്യമായുള്ള ഒരു കൂട്ടം സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. പരിഷ്‌കൃതമായ ഈ സവിശേഷതകൾക്കൊപ്പം, ഇന്ത്യയിലെ മിഡ്-സൈസ്ഡ് സെഡാൻ വിഭാഗം വിപ്ലവകരമാക്കുന്നതിന് അത് തുടക്കമിട്ടു കഴിഞ്ഞു.

ഈ പുതിയ ഹോണ്ടാ സിറ്റി വരുന്നത് ബിഎസ് 6 മാനദണ്ഡം പാലിക്കുന്ന പെട്രോളും ഡീസലും പവർട്രെയിനുകൾക്കൊപ്പമാണ്. പുതിയതായി അവതരിപ്പിച്ച വിടിസി (വേരിയബൾ വാൽവ് ടൈമിംഗ് കൺട്രോൾ) യ്ക്കൊപ്പമുള്ള 1.5 ലിറ്റർ ഐ-വിടെക് ഡിഒഎച്ച്‌സി പെട്രോൾ എൻജിൻ വാഗ്ദാനം ചെയ്യപ്പെടുന്നത് സർവഥാ പുതിയ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും പുതിയ 7 സ്പീഡ് സിവിടി (കണ്ടിന്യുവസ്ലി വേരിയബൾ ട്രാൻസ്മിഷൻ) ക്കുമൊപ്പമാണ്. അത് ഉയർന്ന ഇന്ധനക്ഷമതയും (എംടി 17.8 കിലോമീറ്റർ പെർ ലിറ്റർ, സിവിടി 18.4 കിലോമീറ്റർ പെർ ലിറ്റർ), കുറഞ്ഞ നിർഗമനവും പ്രസരിപ്പുള്ള ഡ്രൈവിംഗ് പ്രകടനവും ലഭ്യമാക്കുന്നു. അതേസമയം പരിഷ്‌കരിച്ച 1.5 ലിറ്റർ ഐ-ഡിടെക് ഡീസൽ എൻജിൻ ലഭ്യമാകുന്നത് കർശനമായ ബിഎസ് 6 മാനദണ്ഡങ്ങൾ പാലിച്ച് ശക്തമായ പ്രകടനത്തിന്റെയും ഉയർന്ന ഇന്ധനക്ഷമതയുടെയും (24.1 കിലോമീറ്റർ പെർ ലിറ്റർ) മികച്ച സന്തുലനം നൽകുന്ന 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പമാണ്.

ഇതിന്റെ ബാഹ്യ ഡിസൈൻ അതിന്റെ വിഭാഗത്തെ കവച്ചുവയ്ക്കുന്ന സ്ഥലസൗകര്യം കൂടുതലുള്ള ക്യാബിനൊപ്പം ഉല്ലാസപ്രിയത്വവും മനോഹാരിതയും മിശ്രണം ചെയ്യുന്നതാണ്. തികച്ചും പുതിയ ഈ ഹോണ്ടാ സിറ്റി അതിന്റെ വിഭാഗത്തിലെ ഏറ്റവുമധികം നീളവും (4549 മിമീ) വീതിയും (1748 മിമീ) ഉള്ളതാണ്. ആസിയാൻ എൻ – കാപ് 5 സ്റ്റാർ റേറ്റിംഗിനു തുല്യമായ ബോഡിയ്ക്കൊപ്പം പരമാവധി സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നതിനു വേണ്ടിയാണ് ഈ കാർ നിർമ്മിച്ചിരിക്കുന്നത്. തികച്ചും പുതിയ സിറ്റിയുടെ സവിശേഷതകളിൽ മറ്റു പലതിന്റെയും കൂട്ടത്തിൽ അൾട്രാ ഹൈ ടെൻസിൽ സ്ട്രെങ്ത് സ്റ്റീൽ ഫ്രെയിം ഉപയോഗിക്കുന്ന അഡ്വാൻസ്ഡ് കംപാറ്റിബിലിറ്റി എൻജിനീയറിംഗ് (എസിഇ) ബോഡി, 6 എയർബാഗ് സിസ്റ്റം, ആജിൽ ഹാൻഡ്ലിംഗ് അസിസ്റ്റിനൊപ്പം (എഎച്ച്എ) വെഹിക്കൾ സ്റ്റെബിലിറ്റി അസിസ്റ്റ് (വിഎസ്എ), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹോണ്ടാ ലെയിൻവാച്ച് ക്യാമറ, ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റം – ഡിഫ്ലേഷൻ വാണിംഗ് സിസ്റ്റം, എമർജൻസി സ്റ്റോപ് സിഗ്‌നൽ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനും (ഇബിഡി) ബ്രേക്ക് അസിസ്റ്റിനുമൊപ്പം (ബിഎ) ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), മൾട്ടി-റിയർ ആംഗിൾ ക്യാമറ, ഹെഡ്ലൈറ്റുമായി സംയോജിപ്പിച്ച വേരിയബൾ ഇന്റർമിറ്റന്റ് വൈപ്പർ, പെഡസ്ട്രിയൻ ഇൻജുറി മിറ്റിഗേഷൻ ടെക്നോളജി, നെക്ക്-ഇംപാക്ട് ഇൻജുറി മിറ്റിഗേറ്റിംഗ് ഫ്രണ്ട് സീറ്റ് ഹെഡ് റെസ്ട്രെയ്ന്റ്സ് എന്നിവ പോലുള്ള ഒരു കൂട്ടം സുരക്ഷാ ടെക്നോളജികൾ ഉൾപ്പെടുന്നു.

ഈ കാറിന്റെ ഇന്റീരിയർ അലങ്കോലങ്ങളില്ലാത്തതും തുറന്ന അനുഭൂതി പകരുന്നതിനും ഉപയോഗിക്കാൻ എളുപ്പമുള്ള പ്രവർത്തനപരതയ്ക്കും വേണ്ടി അതീവ വൈരുധ്യമുള്ളതും പരിഷ്‌കൃതവുമായ തന്തുവിന്യാസത്തിൽ അഭിമാനിക്കുന്നു. ഈ കാർ രൂപകല്പന ചെയ്തിരിക്കുന്നത് ആഡംബരത്തിന്റെയും സുഖസൗകര്യത്തിന്റെയും മേൽക്കോയ്മയ്ക്കൊപ്പം എക്സ്‌ക്ലൂസീവ് ലെതർ അപ്ഹോൾസ്റ്ററിയും സമകാലീന സീറ്റ് ഡിസൈനും, സെന്റർ ആംറെസ്റ്റുകളും സോഫ്റ്റ് പാഡിനൊപ്പം ഡോർ ട്രിമ്മുകളും, മെച്ചപ്പെടുത്തിയ വായു പ്രവാഹത്തിനൊപ്പം റിയർ എസി വെന്റിലേഷനും റിയർ സൺ ഷേഡും സഹിതമാണ്. ബെസ്റ്റ്-ഇൻ-ക്ലാസ് നീ റൂം, ലെഗ്റൂം, മെച്ചപ്പെടുത്തിയ റിയർ സീറ്റ് ഷോൾഡർ റൂം, മെച്ചപ്പെടുത്തിയ ദൃശ്യത, 506 ലിറ്റർ ടോപ് ക്ലാസ് ട്രങ്ക് കപ്പാസിറ്റി എന്നിവയ്ക്കൊപ്പം ഹോണ്ടായുടെ മാൻ മാക്സിമം മെഷീൻ മിനിമം ആശയത്തെ അടിസ്ഥാനമാക്കി ഈ കാർ സമൃദ്ധമായി സൃഷ്ടിക്കപ്പെടുന്ന ഇന്റീരിയർ ഇടം ലഭ്യമാക്കുന്നു.

പുതിയ സിറ്റി 20.3 സെമീ അഡ്വാൻസ്ഡ് ടച്ച്സ്‌ക്രീൻ ഡിസ്പ്ലേ ഓഡിയോ, ആൻഡ്രോയ്ഡ് ഓട്ടോയ്ക്കൊപ്പം തടസരഹിത സ്മാർട്ട്ഫോൺ കണക്ടിവിറ്റി, ആപ്പിൾ കാർപ്ലേയും വെബ് ലിങ്കും, വൺ-ടച്ച് ഇലക്ട്രിക് സൺറൂഫ്, ഓട്ടോ ഡിമ്മിംഗ് ഇൻസൈഡ് റിയർ വ്യൂ മിറർ; ആംബിയന്റ് ലൈറ്റിംഗ്, എൽഇഡി ഇന്റീരിയർ ലാംപ്സ് എന്നിവ പോലുള്ള പുരോഗമിച്ച ഉപകരണങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതിനു പുറമേ, ഈ കാർ വരുന്നത് വൺ-പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് എൻജിൻ, ടച്ച് സെൻസർ അടിസ്ഥാനമാക്കിയ സ്മാർട്ട് കീലെസ് അക്സസ് എൻട്രി, കീലെസ് റിലീസിനൊപ്പം സ്മാർട്ട് ഇലക്ട്രിക്കൽ ട്രങ്ക് ലോക്ക്, വോക്ക്എവേ ഓട്ടോ ലോക്ക്, റിമോട്ട് എൻജിൻ സ്റ്റാർട്ട്, ഓൾ ഓട്ടോ പവർ വിൻഡോസ്, സൺറൂഫ് കീലെസ് ഓപ്പറേഷൻ എന്നിവ പോലുള്ള അഡ്വാൻസ്ഡ് സ്മാർട്ട് കീ സിസ്റ്റത്തിനൊപ്പമാണ്.

സർവഥാ പുതിയ ഈ ഹോണ്ടാ സിറ്റി ലഭിക്കുന്നത് 32 ൽപ്പരം കണക്ടഡ് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നതും ടെലിമാറ്റിക്സ് കൺട്രോൾ യൂണിറ്റിനൊപ്പവുമുള്ള നെക്സ്റ്റ് ജനറേഷൻ ഹോണ്ടാ കണക്ട് സജ്ജമായാണ്. ദൂരെയുള്ള ഒരു സ്ഥലത്തുനിന്ന് വാഹനത്തിന്റെ സ്ഥാനം, ഡോർ ലോക്ക് സ്ഥിതി, ഓട്ടോ ക്രാഷ് നോട്ടിഫിക്കേഷൻ ആൻഡ് എമർജൻസി അസിസ്റ്റൻസ്, സ്റ്റോളൻ വെഹിക്കൾ ട്രാക്കിംഗ്, സെക്യുരിറ്റി അലർട്ട്, ജിയോ-ഫെൻസ് അലർട്ട് കൂടാതെ വേറെയും പലതും പോലുള്ള വൈവിധ്യമാർന്ന വിവരങ്ങൾ ഉപഭോക്താക്കൾക്കു കൈവരിക്കാൻ കഴിയും.