ഹോണ്ട കാര്‍സ് ഇന്ത്യക്ക് 29 ശതമാനം വളര്‍ച്ച

Posted on: October 4, 2022


മുംബൈ : ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യയുടെ 2022 സെപ്റ്റംബറിലെ പ്രതിമാസ ആഭ്യന്തര വില്പ്പന 8,714 യൂണിറ്റ് ആണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ 6,765യൂണിറ്റ് വില്പ്പനയില്‍ നിന്ന് 29 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

2021സെപ്റ്റംബറിലെ 2,964 യൂണിറ്റ് വില്പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കയറ്റുമതി നമ്പറുകള്‍ കഴിഞ്ഞ മാസം 2,333 യൂണിറ്റ് വില്പ്പനയോടെ 21.28 ശതമാനം കുറഞ്ഞു.

നിലവില്‍ സിറ്റി, അമേസ്, ഡബ്ല്യുആര്‍-വി, ജാസ് തുടങ്ങിയ മോഡലുകളാണ് ഹോണ്ട കാറുകള്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്.