യുഎഇയിലേക്ക് ഇന്ത്യ 5.5 ദശലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികകൾ കയറ്റുമതി ചെയ്യും

Posted on: April 19, 2020

അബുദാബി : യുഎഇ ഭരണാധികാരികളുടെ ആവശ്യപ്രകാരം ഇന്ത്യ 5.5 ദശലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികകൾ യുഎഇയിലേക്ക് കയറ്റുമതി ചെയ്യും. ആദ്യ ഷിപ്പ്‌മെന്റ് യുഎഇയിലേക്ക് അയച്ചുകഴിഞ്ഞു.

അത്യാവശ്യഘട്ടത്തിൽ മരുന്ന് അനുവദിച്ച ഇന്ത്യ ഗവൺമെന്റിന് ഇന്ത്യയിലെ യുഎഇ എംബസി ട്വിറ്ററിലൂടെ നന്ദി പ്രകാശിപ്പിച്ചു.