യു എ ഇ യും സൗദിയും ചേര്‍ന്ന് ഡിജിറ്റല്‍ കറന്‍സി ഇറക്കുന്നു

Posted on: January 30, 2019

അബുദാബി : യു എ ഇയും സൗദി അറേബ്യയും ചേര്‍ന്ന് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാന്‍ തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ക്കായാണ് ആബെര്‍ എന്ന പേരിലുള്ള ഡിജിറ്റല്‍ കറന്‍സി സംവിധാനം പ്രയോജനപ്പെടുത്തുക. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തിയാണ് ഡിജിറ്റല്‍ കറന്‍സി ഉപയോഗപ്പെടുത്തുക.

രണ്ട് രാജ്യങ്ങളുടെയും ബാങ്കുകള്‍ക്ക് നിയമ സംവിധാനങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നേരിട്ട് ഇടപാടുകള്‍ നടത്താന്‍ സഹായകമായ തരത്തിലാണ് ഇതിന്റെ രൂപകല്പന. യു എ ഇ സെന്‍ട്രല്‍ ബാങ്കും സൗദി അറേബ്യന്‍ മോണിറ്ററിംഗ് അതോറിറ്റിയും (സമ) ചേര്‍ന്ന പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

TAGS: Aber | Saudi Arabia | UAE |