ഫ്‌ളൈദുബായ് യാത്രക്കാർക്ക് കോവിഡ് ഇൻഷുറൻസ്

Posted on: September 6, 2020

കൊച്ചി : ഫ്‌ളൈ ദുബായ് യാത്രക്കാർക്ക് ക്വാറന്റൈനും കോവിഡ്-19 പിടിപെടുകയാണെങ്കിൽ ചികിത്സയ്ക്കും വേണ്ടി വരുന്ന ചെലവുകൾക്ക് ഇൻഷുറൻസ്. നവംബർ 30 വരെ ഫ്‌ളൈദുബായ് ഫ്‌ളൈറ്റുകളിൽ യാത്ര ചെയ്യുന്നവർക്ക് ആണ് ഈ ആനുകൂല്യമെന്ന് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഹമാദ് ഒബൈദുള്ള പറഞ്ഞു.

യാത്രയ്ക്കിടയിൽ കോവിഡ് ബാധിച്ചവർക്ക്, യാത്ര തുടങ്ങിയതു മുതൽ 31 ദിവസത്തേക്ക് പരമാവധി ഒന്നരലക്ഷം യൂറോയാണ് ചികിത്സാ ചെലവായി ലഭിക്കുക. 14 ദിവസത്തെ ക്വാറന്റൈന് പ്രതിദിനം 100 യൂറോ വീതവും ലഭിക്കും. നെക്‌സ്റ്റ് കെയർ ക്ലെയിംസ് മാനേജ്‌മെന്റ് എൽഎൽസി വഴിയാണ് ഇൻഷുറൻസ് ആനുകൂല്യം വിതരണം ചെയ്യുന്നത്.

ടെലിഫോൺ : +971 4 270 8577 വാട്‌സ്ആപ്പ് : +971 56 358 9937 ഇമെയിൽ : [email protected]