ബിപിസിഎൽ പ്രതിദിനം 1.5 ടൺ ഓക്‌സിജൻ സർ്ക്കാർ ആശുപത്രികൾക്ക് നൽകും

Posted on: April 16, 2021

കൊച്ചി : കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കു സൗജന്യമായി മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കുമെന്ന് ബി.പി.സി.എല്‍. അറിയിച്ചു.

അമ്പലമുകള്‍ ബി.പി.സി.എല്‍. കൊച്ചിന്‍ റിഫൈനറിയില്‍ നിന്നാണ് ഓക്‌സിജന്‍ നല്‍കുക. പ്രതിദിനം ഒന്നര ടണ്‍ ഓക്‌സിജനായിരിക്കും ബി.പി.സി.എല്‍. നല്‍കുക. കഴിഞ്ഞ ഒക്ടോബറില്‍ പ്രതിദിന കോവിഡ് കേസ് കുതിച്ചുയര്‍ന്നപ്പോള്‍ ബി.പി.സി.എല്‍. 25 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കിയിരുന്നു.