ഹജ്ജ് തീർത്ഥാടകർക്കായി 148 സ്‌പൈസ്‌ജെറ്റ് സർവീസുകൾ

Posted on: July 6, 2019

ഗുരുഗ്രാം : സ്‌പൈസ്‌ജെറ്റ് ഹജ്ജ് തീർത്ഥാടകർക്കായി ശ്രീനഗറിൽ നിന്നും 148 പ്രത്യേക സർവീസുകൾ നടത്തും. ജൂലൈ – സെപ്റ്റംബർ കാലയളവിൽ ജിദ്ദയിലേക്കും മെദീനയിലേക്കും തിരിച്ചുമാണ് സർവീസുകൾ. ഏകദേശം 11,000 ഹജ്ജ് തീർത്ഥാടകർ സ്‌പൈസ്‌ജെറ്റ് ഫ്‌ളൈറ്റുകൾ പ്രയോജനപ്പെടുത്തും. ബോയിംഗ് 737 – 800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്.

ഇന്ത്യൻ തീർത്ഥാടകരെ സഹായിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് സ്‌പൈസ്‌ജെറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു. ഹജ്ജ് തീർത്ഥാടകർക്ക് മികച്ച യാത്രാനുഭവം നൽകാൻ സ്‌പൈസ്‌ജെറ്റ് പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.