ജെറ്റ് എയർവേസിന് ഫ്‌ളൈനാസുമായി കോഡ്‌ഷെയർ

Posted on: December 14, 2018

മുംബൈ : ജെറ്റ് എയർവേസിന് സൗദി അറേബ്യയിലെ ഫ്‌ളൈനാസുമായി കോഡ്‌ഷെയർ ധാരണ. സൗദിയിലെ ബജറ്റ് എയർലൈനാണ് ഫ്‌ളൈനാസ്.

ജെറ്റ് എയർവേസ് യാത്രക്കാർക്ക് സൗദി അറേബ്യയിലെ ഗേറ്റ് വേ എയർപോർട്ടുകളിൽ നിന്ന് ഫ്‌ളൈനാസ് കണക്ഷനും ഫ്‌ളൈനാസ് യാത്രക്കാർക്ക് സൗദിയിൽ നിന്ന് ഇന്ത്യയിലെ ഡൊമസ്റ്റിക് ഡെസ്റ്റിനേഷനുകളിലേക്ക് ജെറ്റ് എയർവേസ് കണക്ഷനും ലഭിക്കും.

ജെറ്റ് എയർവേസ് മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും റിയാദിലേക്കും ദമാമിലേക്കും മുംബൈയിൽ നിന്ന് ജിദ്ദയിലേക്കും സർവീസ് നടത്തിവരുന്നു. സൗദിയിലെ മെദീന, ഗിസാൻ, ഗാസിം, അബ എന്നിവിടങ്ങളിലേക്ക് ഫ്‌ളൈനാസ് സർവീസുകളുണ്ട്.

TAGS: Flynas | Jet Airways |