കോഴിക്കോട് ജിദ്ദ സര്‍വീസുമായി ഫ്‌ളൈ നാസ്

Posted on: August 28, 2019

കോഴിക്കോട് : സൗദി വിമാനക്കമ്പനിയായ ഫ്‌ളൈ നാസ് കോഴിക്കോട് – ജിദ്ദ സര്‍വീസിന് ഒരുങ്ങുന്നു. നിലവില്‍ സൗദിയിലേക്കു സൗദി എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ് വിമാനക്കമ്പനികള്‍ മാത്രമാണു സര്‍വീസ് നടത്തുന്നത്. തിരക്കേറിയ പുതിയ സര്‍വീസ് ആരംഭിക്കുന്നതു സൗദി പ്രവാസികള്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കും കൂടുതല്‍ പ്രയോജനപ്പെടുത്തും.

അതേസമയം, കോഴിക്കോട്-ജിദ്ദ, റിയാദ് സെക് ടറുകളില്‍ സര്‍വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍സ് ശീതകാല സമയപ്പട്ടികയില്‍ റിയാദിലേക്ക് ഒരു സര്‍വീസ് കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സൗദി എയര്‍ലൈന്‍സിന്റെ കോഴിക്കോട്ടുനിന്നുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 10 ആകും.

TAGS: Flynas |