ആം ആദ്മി പാർട്ടിക്ക് 57 സീറ്റുകളിൽ ലീഡ്

Posted on: February 11, 2020

ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് 57 സീറ്റുകളിൽ ലീഡ്. ബിജെപി 13 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 12 സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഈ മണ്ഡലങ്ങളിൽ 1000 ൽ താഴെ വോട്ടുകളാണ് ലീഡ്.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പർഗഞ്ച് മണ്ഡലത്തിൽ വീണ്ടും പിന്നിലായി. ഷഹീൻബാഗ് ഉൾപ്പെട്ട ഓഖ്‌ല മണ്ഡലത്തിൽ ബിജെപി മുന്നിലാണ്. കോൺഗ്രസിന് ഒരു മണ്ഡലത്തിലും ലീഡ് നേടാനായിട്ടില്ല.