ഇറാൻ – ഇറാക്ക് വ്യോമാതിർത്തി ഒഴിവാക്കണമെന്ന് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ്

Posted on: January 8, 2020

ന്യൂഡൽഹി : യുഎസ് – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ – ഇറാക്ക്, ഗൾഫ് ഓഫ് ഒമാൻ വ്യോമാതിർത്തി ഒഴിവാക്കണമെന്ന് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഡിജിസിഎ മുന്നറിയിപ്പ് നൽകി. ഗൾഫ് മേഖലയിലേക്കുള്ള വിമാനങ്ങളാണ് പ്രധാനമായും ഇറാൻ – ഇറാക്ക് വ്യോമപാതകൾ ഉപയോഗിക്കുന്നത്. ഉക്രൈൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം ഇന്നു രാവിലെ ടെഹ്‌റാനിൽ തകർന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഡിജിസിഎയുടെ അടിയന്തര നിർദേശം.

ഇറാൻ – ഇറാക്ക് യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യമന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരൻമാർ ആഭ്യന്തരയാത്രകളിൽ ജാഗ്രത പുലർത്തണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.