സിന്തൈറ്റിന്റെ വാക്സിനേഷന്‍ പദ്ധതിക്ക് തുടക്കമായി

Posted on: May 15, 2021

കോലഞ്ചേരി ; സിന്തെറ്റ് ഇന്‍ഡസ്ട്രീസ്, സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും കമ്പനി നിലകൊള്ളുന്ന പഞ്ചായത്തായ ഐക്കരനാട്ടില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 60-ന് മുകളില്‍ പ്രായമുള്ളവര്‍ക്കുമുള്ള സൗജന്യ കോവിസ് വാക്‌സിന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. ഭാരത് ബയോടെക്കിന്‍ 5000 ഡോസ് കോവാക്‌സിന്‍ സ്വന്തമായി വാങ്ങിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജുമായി സഹകരിച്ചാണ് വാക്‌സിനേഷന്‍ നല്‍കുന്നത്.

ഇതില്‍ 2600 ഡോസ് വാക്‌സിന്‍ ആദ്യഘട്ടത്തില്‍ എത്തിച്ചു. വെള്ളിയാഴ്ച മെഡിക്കല്‍ കോളേജില്‍
നടന്ന ചടങ്ങില്‍ കുന്നത്തുനാട് നിയുക്ത എം.എല്‍.എ. പി.വി. ശ്രീനിജിന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സിന്തെറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വിജു ജേക്കജ്, മെഡിക്കല്‍ കോളേജ് സെക്രട്ടറി ജോയ് പി. ജേക്കബ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സിന്തെറ്റ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ അന്തരിച്ച സി.വി. ജേക്കബിന്റ പേരിലുള്ള സി.വി.ജെ. ഫൗണ്ടേഷന്‍ വഴിയാണ് വാക്‌സിനേഷന്‍ നടപ്പിലാക്കുന്നത്.

TAGS: Synthite Group |