സിയാല്‍ വാര്‍ഷിക പൊതുയോഗം നാളെ

Posted on: September 27, 2019

നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ വാര്‍ഷിക പൊതുയോഗം നാളെ രാവിലെ 11 ന് എറണാകുളം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ ചേരും. 2018-2019 സാമ്പത്തിക വര്‍ഷത്തെ കണക്ക് അവതരണം, ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കല്‍, സാമ്പത്തിക വര്‍ഷത്തെ ലാഭ വിഹിതം പ്രഖ്യാപിക്കല്‍ തുടങ്ങിയവയാണ് പ്രധാന അജണ്ടകള്‍.

കാലാവധി പൂര്‍ത്തിയാകുന്ന ബോര്‍ഡ് അംഗങ്ങളായ മന്ത്രി വി. എസ്. സുനില്‍കുമാര്‍, ഇ. എം. ബാബു എന്നിവരുടെ പുനര്‍ നിയമനവുമുണ്ടാകും. 27 ശതമാനം ലാഭവിഹിതം നല്‍കാനാണ് ബോര്‍ഡ് യോഗം തീരുമാനിച്ചിരിക്കുന്നത്.

TAGS: Cial |