ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്‌കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍

Posted on: April 30, 2024

കൊച്ചി: ടാറ്റാ ബ്ലൂസ്‌കോപ്പ് സ്റ്റീലിന്റെ മുന്‍നിര ബ്രാന്‍ഡായ ഡൂറാഷൈന്‍ 2024-25 ലെ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാന്‍ഡുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു. മികവ്, വിശ്വാസ്യത, ഉപഭോക്തൃ സംതൃപ്തി എന്നിവയോടുള്ള കമ്പനിയുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് മാര്‍ക്ക്‌സ്‌മെന്‍ ഡെയ്ലി നല്‍കുന്ന ഈ അംഗീകാരം.

ലീഡ്ക്യാപ് വെഞ്ചേഴ്സ് നടത്തിയ കര്‍ശനമായ മൂല്യനിര്‍ണ്ണയത്തിനും വ്യവസായ-തലത്തിലുള്ള ഉപഭോക്തൃ പഠനത്തിനും ശേഷമാണ് ഈ അംഗീകാരം ഡൂറാഷൈന് ലഭിക്കുന്നത്. അനുയോജ്യത, പ്രതിരോധശേഷി, സമഗ്ര ഉപഭോക്തൃ അനുഭവം, വിശ്വാസ്യത, സാമൂഹിക ഉത്തരവാദിത്തം, സുതാര്യത, ധാര്‍മ്മികത തുടങ്ങിയ പാരാമീറ്ററുകളിലെല്ലാം ഡൂറാഷൈന്‍ മികച്ചുനിന്നു.

ഡൂറാഷൈന്‍ റൂഫ്, വാള്‍ ഷീറ്റുകള്‍ ദീര്‍ഘകാലം ഈടുനില്‍ക്കുന്ന ഹൈ ടെന്‍സൈല്‍ കോട്ടഡ് സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. റൂഫ്, വാള്‍ ഷീറ്റുകള്‍, ടൈല്‍ പ്രൊഫൈല്‍ റൂഫ് ഷീറ്റുകള്‍, സ്ട്രക്ചറല്‍ സപ്പോര്‍ട്ട് ആക്‌സസറികള്‍ എന്നിവയുള്‍പ്പെടെ ക്ലാഡിംഗിന് അനുയോജ്യമായ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് ബ്രാന്‍ഡ് ലഭ്യമാക്കിയിരിക്കുന്നത്. ഈ ഉത്പന്നങ്ങള്‍ കാണാന്‍ ഭംഗിയുള്ളതും പുതിയ നിറങ്ങളിലുള്ളവയുമാണ്. കൂടാതെ മികച്ച താപ കാര്യക്ഷമത നല്‍കുന്നവയും ഈടുനില്‍ക്കുന്നവയുമാണ്.