വയനാട്ടിൽ 18.80 ശതമാനം പോളിംഗ്

Posted on: April 23, 2019

കൽപ്പറ്റ : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ കനത്ത പോളിംഗ്. ആദ്യ മൂന്ന് മണിക്കൂറിൽ 18.80 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ് യന്ത്രത്തിന്റെ തകരാറ് ചില ബൂത്തുകളിൽ പോളിംഗ് വൈകാനിടയാക്കി.

ദേശീയ ശ്രദ്ധയാകർഷിക്കുന്ന വയനാട് മണ്ഡലത്തിൽ 75-80 ശതമാനം പോളിംഗ് ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. രാഹുലിന് പുറമെ എൽഡിഎഫിലെ പി.പി. സുനീറും എൻഡിഎയിലെ തുഷാർ വെള്ളാപ്പള്ളിയും മുഖ്യ സ്ഥാനാർത്ഥികൾ.