വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷം പിന്നിട്ടു

Posted on: May 23, 2019

കോഴിക്കോട് : വയനാട് ലോകസഭ മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷം (3,09,147) പിന്നിട്ടു. അതേസമയം ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അമേഠിയിൽ പലപ്പോഴും രാഹുൽ ഗാന്ധി പിന്നിലായി.

ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി പലപ്പോഴും വ്യക്തമായ ലീഡ് നേടി.