സ്മൃതി ഇറാനി 40,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു

Posted on: May 23, 2019

ന്യൂഡൽഹി : അമേഠി ലോകസഭ മണ്ഡലത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ 40,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

രാഹുൽ ഗാന്ധി 2014 ലെ തെരഞ്ഞെടുപ്പിൽ 1,07,903 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്മൃതി ഇറാനിയെ അമേഠിയിൽ പരാജയപ്പെടുത്തിയത്. രാഹുലിന്റെ ഭൂരിപക്ഷം 2009 ൽ 3,70,198 വോട്ടുകളായിരുന്നു.