അമേഠിയിൽ രാഹുലിന്റെ നില പരുങ്ങലിൽ ; സ്മൃതി ഇറാനിക്ക് 20,000 വോട്ടുകളുടെ ലീഡ്

Posted on: May 23, 2019

ന്യൂഡൽഹിയിൽ : അമേഠി ലോകസഭ മണ്ഡലത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് 20,000 വോട്ടുകളുടെ ലീഡ്. വയനാട്ടിൽ റെക്കോർഡ് ലീഡ് നേടിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നില സിറ്റിംഗ് സീറ്റായ അമേഠിയിൽ പരുങ്ങലിലായിരിക്കുകയാണ്.

രാഹുൽ ഗാന്ധി 2014 ലെ തെരഞ്ഞെടുപ്പിൽ 1,07,903 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്മൃതി ഇറാനിയെ അമേഠിയിൽ പരാജയപ്പെടുത്തിയത്. രാഹുലിന്റെ ഭൂരിപക്ഷം 2009 ൽ 3,70,198 വോട്ടുകളായിരുന്നു.

അമേഠിയിൽ മത്സരിച്ച സരിത എസ് നായർക്ക് 148 വോട്ടുകൾ ലഭിച്ചു.