വയനാട്ടിൽ രാഹുലിന്റെ ലീഡ് നാല് ലക്ഷം കടന്നു

Posted on: May 23, 2019

കോഴിക്കോട് : വയനാട് ലോകസഭ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ ലീഡ് നാല് ലക്ഷം (4,18,645) കടന്നു. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ലീഡ് ആണിത്.

ഓരോ മണ്ഡലത്തിലും ലീഡ് ചെയ്യുന്ന സ്ഥാനാർത്ഥിയുടെ പേര്, മണ്ഡലം, ലീഡ് നില എന്ന ക്രമത്തിൽ ചുവടെ

ശശി തരൂർ (തിരുവനന്തപുരം – 86,770), അടൂർ പ്രകാശ് (ആറ്റിങ്ങൽ – 39,171), എൻ.. കെ. പ്രേമചന്ദ്രൻ (കൊല്ലം 1,49,772), ആന്റോ ആന്റണി (പത്തനംതിട്ട – 44,613), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര – 59,832), എ. എം. ആരിഫ് (ആലപ്പുഴ – 8718), തോമസ് ചാഴികാടൻ (കോട്ടയം – 1,06802), ഡീൻ കുര്യാക്കോസ് (ഇടുക്കി – 1,71,053) ഹൈബി ഈഡൻ (എറണാകുളം – 1,69,153), ബെന്നി ബഹനാൻ (ചാലക്കുടി 1,32,274), ടി.എൻ. പ്രതാപൻ (തൃശൂർ – 93,633),

വി. കെ. ശ്രീകണ്ഠൻ (പാലക്കാട് – 11,637 ) രമ്യ ഹരിദാസ് (ആലത്തൂർ 1,58,968), ഇ.ടി. മുഹമ്മദ് ബഷീർ (പൊന്നാനി – 1,92,772), പി.കെ. കുഞ്ഞാലിക്കുട്ടി (മലപ്പുറം – 2,60,050), എം.കെ. രാഘവൻ (കോഴിക്കോട് – 85,760), കെ. മുരളീധരൻ (വടകര – 84,942) കെ. സുധാകരൻ (കണ്ണൂർ – 95,499), രാഹുൽ ഗാന്ധി (വയനാട് – 4,18,645), രാജ്‌മോഹൻ ഉണ്ണിത്താൻ (കാസർഗോഡ് – 41,636).