അതിസമ്പന്നരുടെ പട്ടികയിൽ നിന്ന് വിജയ് മല്യ പുറത്തായി

Posted on: September 25, 2014

Vijay-mallya-Grey-suit-big

ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരുടെ ഫോബ്‌സ് ലിസ്റ്റിൽ നിന്നും യുബി ഗ്രൂപ്പ് തലവൻ വിജയ് മല്യ പുറത്തായി. 2013 ൽ 84 സ്ഥാനത്തായിരുന്നു മല്യയുടെ ആസ്തി 8,00 മില്യൺ ഡോളറായിരുന്നു. ഈ വർഷം ആസ്തി ഒരു ബില്യൺ ഡോളറായി (6,100 കോടി രൂപ) വർധിച്ചെങ്കിലും ഫോബ്‌സ് ലിസ്റ്റിലെ സ്ഥാനം നിലനിർത്താനായില്ല.

കിംഗ്ഫിഷറിന്റെ കടം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ മനപ്പൂർവമുള്ള കുടിശികക്കാരനായി പ്രഖ്യാപിക്കപ്പെട്ടതാണ് വിജയ് മല്യയ്ക്കു വിനയായത്.