വിജയ് മല്യയെ ലണ്ടനിൽ അറസ്റ്റ് ചെയ്തു ; ജാമ്യത്തിൽ വിട്ടു

Posted on: October 3, 2017

ലണ്ടൻ : മദ്യരാജാവ് വിജയ് മല്യ സാമ്പത്തിക ക്രമകേടുകളുടെ പേരിൽ ലണ്ടനിൽ വീണ്ടും അറസ്റ്റിലായി. വെസ്റ്റ് മിനിസ്റ്റർ കോടതിയിൽ ഹാജരാക്കിയ മല്യയെ കോടതി ജാമ്യത്തിൽ വിട്ടയച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ സത്യവാങമൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഈ വർഷം ഏപ്രിലിലും വിജയ് മല്യയെ അറസ്റ്റ് ചെയ്തിരുന്നു.

7000 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ കബളിപ്പിച്ച വിജയ് മല്യ 2016 മാർച്ചിലാണ് ബ്രിട്ടണിലേക്ക് കടന്നത്. ഇന്ത്യയിലെ കോടതികൾ വിജയ് മല്യയ്‌ക്കെതിരെ ജാമ്യമില്ലാത്ത അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എസ് ബി ഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൺസോർഷ്യത്തിന് മുതലും പലിശയും ഉൾപ്പടെ 10,000 കോടി രൂപയോളമാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്.