സമ്പന്ന സെലിബ്രിറ്റികളുടെ ഫോബ്‌സ് ലിസ്റ്റിൽ മമ്മുട്ടി

Posted on: December 6, 2018

കൊച്ചി : ഇന്ത്യയിലെ സമ്പന്നരായ സെലിബ്രിറ്റികളുടെ ലിസ്റ്റിൽ മമ്മുട്ടിയും നയൻതാരയും ഇടം നേടി. 2017 ഒക്‌ടോബർ മുതൽ 2018 സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തെ സമ്പാദ്യത്തിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയാറാക്കിയിട്ടുള്ളത്. 18 കോടി രൂപയാണ് 49 ാം സ്ഥാനത്തുള്ള മമ്മുട്ടിയുടെ വരുമാനം.15.17 കോടി രൂപയുടെ സമ്പാദ്യവുമായി നയൻതാര 69 ാം സ്ഥാനത്തുണ്ട്.

ബോളിവുഡ് താരം സൽമാൻ ഖാൻ ആണ് ഒന്നാം സ്ഥാനത്ത്. സൽമാന്റെ സമ്പാദ്യം 253.25 കോടി രൂപ. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് രണ്ടാം സ്ഥാനത്ത്. സമ്പാദ്യം 228.09 കോടി രൂപ. മൂന്നാം സ്ഥാനത്തുള്ള അക്ഷയ് കുമാറിന് 185 കോടി രൂപയുടെ സമ്പാദ്യമുണ്ട്. 112.8 കോടി രൂപയുടെ സമ്പാദ്യമുള്ള ദീപിക പദുകോൺ നാലാം സ്ഥാനത്തുണ്ട്.

എം എസ് ധോണി (101.77 കോടി), അമീർ ഖാൻ (97.5 കോടി), അമിതാഭ് ബച്ചൻ (96.17 കോടി), രൺവീർ സിംഗ് (84.67 കോടി), സച്ചിൻ ടെൻഡുൽക്കർ (80 കോടി), അജയ് ദേവ്ഗൺ (74.5 കോടി), എ.ആർ. റഹ് മാൻ (66.75 കോടി, 11 ാം സ്ഥാനം), രജനീകാന്ത് (50 കോടി, 14 ാം സ്ഥാനം), കമൽ ഹാസൻ, നാഗാർജുന, ധനുഷ്, അല്ലു അർജുൻ, തുടങ്ങിയവരും ലിസ്റ്റിലുണ്ട്.