മുകേഷ് അംബാനി ഫോബ്‌സ് ലിസ്റ്റിൽ പതിമൂന്നാം സ്ഥാനത്ത്

Posted on: March 6, 2019

മുംബൈ : റിലയൻസ് ചെയർമാൻ മുകേഷ് അംബാനി ലോകത്തിലെ അതിസമ്പന്നരുടെ ഫോബ്‌സ് ലിസ്റ്റിൽ പതിമൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം അദേഹം ഫോബ്‌സ് ലിസ്റ്റിൽ 19 ാം സ്ഥാനത്തായിരുന്നു. മുകേഷ് അംബാനിയുടെ ആസ്തി 2018 ലെ 40.1 ബില്യൺ ഡോളറിൽ നിന്ന് 2019 ൽ 50 ബില്യൺ ഡോളറായി വർധിച്ചു.

വിപ്രോ ചെയർമാൻ അസിം പ്രേംജി (22.6 ബില്യൺ ഡോളർ) ആണ് ലിസ്റ്റിലുള്ള രണ്ടാമത്തെ ഇന്ത്യക്കാരൻ. ആഗോളതലത്തിൽ 36 ാം സ്ഥാനത്താണ് അദേഹം. എച്ച് സി എൽ സ്ഥാപകൻ ശിവ നാടർ (82), ആഴ്‌സലർ മിത്തൽ ചെയർമാൻ ലക്ഷ്മി മിത്തൽ (91) എന്നിവരാണ് അതിസമ്പന്നരായ ആദ്യത്തെ 100 പേരുടെ ലിസ്റ്റിലുള്ളത്.

ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ ബിർള (122), അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി (167), ഭാരതി എയർടെൽ മേധാവി സുനിൽ മിത്തൽ (244), പതഞ്ജലി സഹസ്ഥാപകൻ ആചാര്യ ബാലകൃഷ്ണ (365), പിരമൾ എന്റർപ്രൈസസ് ചെയർമാൻ അജയ് പിരമൽ (436), ബയോകോൺ സ്ഥാപക കിരൺ മജൂംദാർ ഷാ (617), ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തി (962) തുടങ്ങിയവരാണ് ലിസ്റ്റിലുള്ള മറ്റ് ഇന്ത്യക്കാർ.