അതിസമ്പന്നരായ മലയാളികളിൽ യൂസഫലി ഒന്നാമൻ

Posted on: March 7, 2019

മുംബൈ : ഫോബ്‌സ് തയാറാക്കിയ ആഗോളതലത്തിലെ അതിസമ്പന്നരായവരുടെ ലിസ്റ്റിലെ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ഒന്നാം സ്ഥാനത്ത്. യുസഫലിയുടെ ആസ്തി 33,135 കോടി രൂപയാണ്. ആഗോളതലത്തിൽ 394 ാം സ്ഥാനത്താണ് അദേഹം. അതിസമ്പന്നരായ 106 ഇന്ത്യക്കാരാണ് ലിസ്റ്റിലുള്ളത്.

ആർ.പി. ഗ്രൂപ്പ് ചെയർമാൻ രവി പിള്ളയാണ് മലയാളികളിൽ രണ്ടാംസ്ഥാനത്ത്. 27,495 കോടി രൂപയാണ് അദേഹത്തിന്റെ ആസ്തി. യുഎഇയിലെ ജെംസ് എഡ്യൂക്കേഷൻ ചെയർമാൻ സണ്ണി വർക്കി (16,920 കോടി), ഇൻഫോസിസ് മുൻ വൈസ്‌ചെയർമാനും സഹസ്ഥാപകനുമായ ക്രിസ് ഗോപാലകൃഷ്ണൻ (15,510 കോടി), ഇൻഫോസിസ് മുൻ മാനേജിംഗ് ഡയറക്ടറും സഹസ്ഥാപകനുമായ എസ്. ഡി. ഷിബുലാൽ (9,870 കോടി), വിപിഎസ് ഹെൽത്ത്‌കെയർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ, (9870 കോടി), കല്യാൺ ജുവല്ലേഴ്‌സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ (8460 കോടി), ശോഭ ഗ്രൂപ്പ് ചെയർമാൻ പിഎൻസി മേനോൻ (7,755 കോടി) എന്നിവരാണ് ലിസ്റ്റിലെ മറ്റ് മലയാളികൾ.